പൊന്നാനിയിൽ കുടുംബശ്രീ കച്ചവട സംരഭത്തിന് തുടക്കമായി

സംരംഭക സൗഹൃദ നഗരസഭ എന്ന പൊന്നാനി നഗരസഭയുടെ ലക്ഷ്യത്തിന് ആക്കം കൂട്ടുന്നതിനായി കുടുംബശ്രീ കച്ചവട സംരഭത്തിന് തുടക്കമായി. പൊന്നാനി നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഒന്നിൻ്റെ കീഴിലുള്ള വാത്സല്യം അയൽകൂട്ടാംഗമാണ് പുതിയ സംരംഭം  ആരംഭിച്ചത്. പൊന്നാനി നഗരസഭ എൻ.യു.എൽ.എം പദ്ധതി പ്രകാരമാണ് പലചരക്ക് വ്യാപാരം ആരംഭിച്ചത്. നഗരസഭയിലെ 13ാം വാർഡിലാണ് എ.എസ് സ്റ്റോർ പ്രവർത്തിക്കുന്നത്. സ്ത്രീകളെ സംരംഭക രംഗത്തേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായി നഗരസഭ എൻ.യു.എൽ.എം പദ്ധതി പ്രകാരം ഒട്ടനവധി സാഹചര്യങ്ങളാണ് ഒരുക്കുന്നത്.


സ്ഥാപനത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.ഡി.എസ് പ്രസിഡൻ്റ് മിനി, എ.ഡി.എസ് പ്രസിഡൻ്റ് ഉമൈബ, സംരംഭകരായ തനൂജ, ധന്യ, സി.ഡി.എസ് അക്കൗണ്ടൻ്റ് സനോജ് തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews #ponnaninagarasabha

സംരംഭക സൗഹൃദ നഗരസഭ എന്ന പൊന്നാനി നഗരസഭയുടെ ലക്ഷ്യത്തിന് ആക്കം കൂട്ടുന്നതിനായി കുടുംബശ്രീ കച്ചവട സംരഭത്തിന് തുടക്കമായി. പൊന്നാന...    Read More on: http://360malayalam.com/single-post.php?nid=6008
സംരംഭക സൗഹൃദ നഗരസഭ എന്ന പൊന്നാനി നഗരസഭയുടെ ലക്ഷ്യത്തിന് ആക്കം കൂട്ടുന്നതിനായി കുടുംബശ്രീ കച്ചവട സംരഭത്തിന് തുടക്കമായി. പൊന്നാന...    Read More on: http://360malayalam.com/single-post.php?nid=6008
പൊന്നാനിയിൽ കുടുംബശ്രീ കച്ചവട സംരഭത്തിന് തുടക്കമായി സംരംഭക സൗഹൃദ നഗരസഭ എന്ന പൊന്നാനി നഗരസഭയുടെ ലക്ഷ്യത്തിന് ആക്കം കൂട്ടുന്നതിനായി കുടുംബശ്രീ കച്ചവട സംരഭത്തിന് തുടക്കമായി. പൊന്നാനി നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഒന്നിൻ്റെ കീഴിലുള്ള വാത്സല്യം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്