ഷാജി പുറങ്ങിൻ്റെ പുസ്തക പ്രകാശനവും, വിദ്യർത്ഥികളെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു.

ഷാജി പുറങ്ങിൻ്റെ പുസ്തക പ്രകാശനവും, വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും പുറങ്ങ് ജ്ഞാനോദയം വായനശാലാ പരിസരത്ത് വെച്ച് നടന്നു.

റെഡ് പവർ ജീ സീ സി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയും, ജ്ഞാനോദയം വായനശാലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്ക് റെഡ് പവർ ജീ സീ സി മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ബിനീഷ് നവോദയം സ്വാഗതം പറഞ്ഞു.വായനശാല പ്രസിഡണ്ട് K സുന്ദര പ്രഭാത് അദ്ധ്യക്ഷത വഹിച്ച പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ.സിന്ധു ഉദ്ഘാടനം നിർവ്വഹിച്ചു.പ്രശസ്ത കവിയും, പ്രഭാഷകനുമായ ശ്രീജിത്ത് അരിയല്ലൂർ പുസ്തക പ്രകാശനം നടത്തി. ഷാജി പുറങ്ങിൻ്റെ അമ്മ തങ്ക പുസ്തകം ഏറ്റുവാങ്ങി. ഫസീല തരകത്ത് പുസ്തക പരിചയം നടത്തി.പ്രശസ്ത കവി ഷൗക്കത്തലി ഖാൻ, വാർഡ് മെമ്പർ ബീന ടീച്ചർ, ബിനീഷ് KV, ഗദ്ദാഫി, സുമേഷ് കാരക്കാട് തുടങ്ങിയവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.



രാജീവ്‌ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ഒന്നാം റാങ്കോട് കൂടി ബിരുദം നേടിയ ഗോപിക അജിത്, MG സർവ്വകലാശാലയിൽ നിന്നും BA കഥകളിയിൽ ഒന്നാം റാങ്ക് നേടിയ വിസ്മയ വിശ്വനാഥ്, രണ്ടാം റാങ്ക്‌ നേടിയ ശ്രീലേഖ, പ്ലസ്‌ ടു സയൻസ് പരീക്ഷയിൽ 1200ൽ 1200 മാർക്ക് നേടിയ വൃന്ദ വിജയൻ, നന്ദ വിജയൻ, കാർഗിൽ യുദ്ധ ഭൂമിയിൽ വീരമൃത്യു വരിച്ച 10 സൈനികരുടെ ചിത്രം പെൻസിൽ കൊണ്ട്‌ വരച്ച്‌ ഇന്ത്യൻ ബുക്‌ ഓഫ്‌ റെക്കോർഡ്സിൽ ഇടം നേടിയ അജ്ജന സുരേഷ്, ഉപയോഗ ശുന്യമായ പ്ലാസ്റ്റിക്‌ കുപ്പികൾ കൊണ്ട്‌ വിവിധ തരത്തിലുള്ള രൂപങൾ തയ്യാറാക്കുന്ന സാംന ബാലൻ, ചിത്രരചനയിൽ കഴിവ് തെളിയിച്ച അമൽ കൃഷ്ണ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു

#360malayalam #360malayalamlive #latestnews

റെഡ് പവർ ജീ സീ സി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയും, ജ്ഞാനോദയം വായനശാലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്ക് റെഡ് ...    Read More on: http://360malayalam.com/single-post.php?nid=6003
റെഡ് പവർ ജീ സീ സി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയും, ജ്ഞാനോദയം വായനശാലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്ക് റെഡ് ...    Read More on: http://360malayalam.com/single-post.php?nid=6003
ഷാജി പുറങ്ങിൻ്റെ പുസ്തക പ്രകാശനവും, വിദ്യർത്ഥികളെ അനുമോദിക്കൽ ചടങ്ങും സംഘടിപ്പിച്ചു. റെഡ് പവർ ജീ സീ സി മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയും, ജ്ഞാനോദയം വായനശാലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്ക് റെഡ് പവർ ജീ സീ സി മാറഞ്ചേരി പഞ്ചായത്ത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്