തോരാമഴയത്തും സേവന പ്രവർത്തനങ്ങളുമായി SYS സാന്ത്വനം പ്രവർത്തകർ

തോരാമഴയത്തും സേവന പ്രവർത്തനങ്ങളുമായി SYS സാന്ത്വനം പ്രവർത്തകർ

മാറഞ്ചേരി: തിമർത്തു പെയ്ത കനത്ത മഴയെ അവഗണിച്ച് മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളും പരിസരവും ശുചീകരിച്ച് മാറഞ്ചേരി എസ്.വൈ.എസ്.  സാന്ത്വനം ടീം മാതൃകയായി.


      കോവിഡ് പ്രതിസന്ധിക്കു ശേഷം  നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിൻ്റെ മുന്നോടിയായി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ ആവശ്യമായ ശുചീകരണ -  അറ്റകുറ്റപ്പണികൾ നടത്തുന്നതിന് സർക്കാർ നിർദ്ദേശിച്ചിരുന്നു.

 

     ഇതനുസരിച്ച് മുപ്പതോളം വരുന്ന സാന്ത്വനം സന്നദ്ധ സേവകർ കനത്ത മഴയെ അവഗണിച്ചും  കാലത്ത് മുതൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു. പ്രവർത്തനങ്ങൾക്ക്  സുബൈർ ബാഖവി, നിഷാബ് മാറഞ്ചേരി, ഫാറൂഖ് വടമുക്ക്, അൻഷാദ് കോടഞ്ചേരി,  ബാസിത് സഖാഫി, നിസാർ മഠം അസ് ലം നാലകം, അമീൻ കോടഞ്ചേരി, പി.ടി.എ.അംഗങ്ങളായ കെ.പി.ശിവദാസൻ, പ്രസാദ് ചക്കാലക്കൽ, ഷിജിൽ മുക്കാല, പ്രേമൻ, അജിത്ത്, അധ്യാപകരായ അജിത, മനോജ് ,ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.


#360malayalam #360malayalamlive #latestnews

തിമർത്തു പെയ്ത കനത്ത മഴയെ അവഗണിച്ച് മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളും പരിസരവും ശുചീകരിച്ച് മാറഞ്ചേരി എസ്.വൈ.എസ്. സാന്ത്വനം ടീം ...    Read More on: http://360malayalam.com/single-post.php?nid=5995
തിമർത്തു പെയ്ത കനത്ത മഴയെ അവഗണിച്ച് മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളും പരിസരവും ശുചീകരിച്ച് മാറഞ്ചേരി എസ്.വൈ.എസ്. സാന്ത്വനം ടീം ...    Read More on: http://360malayalam.com/single-post.php?nid=5995
തോരാമഴയത്തും സേവന പ്രവർത്തനങ്ങളുമായി SYS സാന്ത്വനം പ്രവർത്തകർ തിമർത്തു പെയ്ത കനത്ത മഴയെ അവഗണിച്ച് മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളും പരിസരവും ശുചീകരിച്ച് മാറഞ്ചേരി എസ്.വൈ.എസ്. സാന്ത്വനം ടീം മാതൃകയായി. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്