കവളപ്പാറയുടെ മറുഭാഗത്ത് 35മീറ്റർ നീളത്തിൽ വിള്ളൽ. ആശങ്ക!! 119 പേരെ മാറ്റി പാർപ്പിച്ചു.

കവളപ്പാറ ദുരന്തമുണ്ടായ മുത്തപ്പന്‍ കുന്നിന്റെ മറുഭാഗത്ത് വിള്ളല്‍: 54 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

പോത്തുകല്ല്: കവളപ്പാറ ദുരന്തമുണ്ടായ മുത്തപ്പന്‍ കുന്നിന്റെ മറുഭാഗത്ത് വിള്ളല്‍ കണ്ടതിനെ തുടർന്ന് തുടിമുട്ടി കോളനി നിവാസികളടക്കം 54 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. 2019ൽ 59 പേരുടെ ജീവൻ കവർന്ന കവളപ്പാറ മുത്തപ്പൻ കുന്നിന്റെ മറുഭാഗമായ തുടിമുട്ടിയിലാണ് പുതിയ വിള്ളൽ രൂപപ്പെട്ടിട്ടുളളത്.

കൂറ്റൻ പാറയുടെ അടിഭാഗം നാൽപത് മീറ്ററോളം വിണ്ടു നിൽക്കുകയാണ്. വെള്ളിയാഴ്ചയാണ് വിള്ളൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രദേശത്ത് കനത്ത മഴയെ തുടരുന്നതിനാൽ വിളളലിന്റെ വ്യാപ്തി വർധിച്ചു.  വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ എംഎൽഎ പിവി അൻവർ, സബ്കലക്ടർ ധന്യ സുരേഷ്, നിലമ്പൂർ തഹസിൽദാർ എംപി സിന്ധു, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ എന്നിവരെ കൂടാതെ റവന്യൂ - പോലീസ്‌ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. എംഎൽഎയുടെ അദ്ധ്യക്ഷതയിൽ  അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം വിഷയം ജില്ലാ ഭരണകൂടത്തെയും ജിയോളജി വകുപ്പിനേയും വിവരം അറിയിച്ചു.

ക്യാമ്പുകളുടെ എണ്ണം: 1

ക്യാമ്പിൻ്റെ പേര്: GLPS പൂളപ്പാടം


വില്ലേജ്: പോത്തുകല്ല് 

താലൂക്ക്: നിലമ്പുർ 

കുടുംബങ്ങളുടെ എണ്ണം: 42


  *അംഗങ്ങളുടെ വിവരം*


പുരുഷൻ:   50          

സ്ത്രീ:         49                

കുട്ടികൾ: 20(ആൺ  7... പെൺ 13)


ആകെ 119


ഗർഭിണികൾ:   1

60 വയസ്സിന് മുകളിലുള്ളവർ:

 പുരുഷൻ: 4

 സ്ത്രീ: 9


ആകെ:119

#360malayalam #360malayalamlive #latestnews

പുരുഷൻ: 50 സ്ത്രീ: 49 കുട്ടികൾ: 20(ആൺ 7... പെൺ 13)...    Read More on: http://360malayalam.com/single-post.php?nid=7235
പുരുഷൻ: 50 സ്ത്രീ: 49 കുട്ടികൾ: 20(ആൺ 7... പെൺ 13)...    Read More on: http://360malayalam.com/single-post.php?nid=7235
കവളപ്പാറയുടെ മറുഭാഗത്ത് 35മീറ്റർ നീളത്തിൽ വിള്ളൽ. ആശങ്ക!! 119 പേരെ മാറ്റി പാർപ്പിച്ചു. പുരുഷൻ: 50 സ്ത്രീ: 49 കുട്ടികൾ: 20(ആൺ 7... പെൺ 13) തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്