സംരംഭങ്ങൾ തുടങ്ങാൻ 30 ലക്ഷം വരെ സബ്സിഡി

ഉത്പാദന മേഖലയിൽ പുതുതായി തുടങ്ങുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നവർക്കും വ്യവസായ വകുപ്പിൽ നിന്നും 30 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കുന്നു. സംരംഭക സഹായ പദ്ധതി എന്ന വ്യവസായ വകുപ്പിൻ്റെ ഈ പദ്ധതി പ്രകാരം പുതിയ വ്യവസായ  സംരംഭം തുടങ്ങുന്നവർക്കും സംരംഭം വിപുലീകരിക്കുന്നവർക്കും സ്ഥിര മൂലധന നിക്ഷേപത്തിൻ്റെ 15 ശതമാനം വരെ പരമാവധി 30 ലക്ഷം രൂപയാണ് സബ്സിഡിയായി ലഭിക്കുക. വനിത, എസ്.സി, എസ്.റ്റി യുവ സംരംഭകർക്ക് 15 ശതമാനം എന്ന പരിധി 20 ശതമാനമായി ഉയർത്തിയിട്ടുണ്ട്. മുൻഗണന വിഭാഗത്തിൽ പെട്ടവർക്കും പിന്നാക്ക ജില്ലയിൽ പെട്ടവർക്കും 10 ശതമാനം അധിക സഹായം ലഭിക്കും.


ഈ പദ്ധതിയുടെ വിശദമായ മാർഗ്ഗരേഖയും ഓൺലൈനായി അപേക്ഷിക്കാനുള്ള വിവരങ്ങളും വ്യവസായ വാണിജ്യ ഡയറക്ട്രേറ്റിൻ്റെ http://industry.kerala.gov.in/index.php/schemes/ess  എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിശദാംശങ്ങൾ നേരിട്ട് ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. 

വ്യവസായ വകുപ്പിൻ്റെ ജില്ലാ ഉദ്യോഗസ്ഥരുടെയും ഈ പദ്ധതി കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും ഓഫീസിലെയും ഫോൺ നമ്പർ മുകളിൽ സൂചിപ്പിച്ച വെബ്സൈറ്റിൽ ലഭ്യമാണ്. അല്ലെങ്കിൽ വിവിധ താലൂക്കുകളിലെ താലൂക്ക് വ്യവസായ ഓഫീസുകളിലുള്ള ഇൻഫർമേഷൻ ഓഫീസർമാരുമായും ബന്ധപ്പെടാവുന്നതാണ്.

#360malayalam #360malayalamlive #latestnews

ഉത്പാദന മേഖലയിൽ പുതുതായി തുടങ്ങുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നവർക്കും വ്യവസായ...    Read More on: http://360malayalam.com/single-post.php?nid=5940
ഉത്പാദന മേഖലയിൽ പുതുതായി തുടങ്ങുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നവർക്കും വ്യവസായ...    Read More on: http://360malayalam.com/single-post.php?nid=5940
സംരംഭങ്ങൾ തുടങ്ങാൻ 30 ലക്ഷം വരെ സബ്സിഡി ഉത്പാദന മേഖലയിൽ പുതുതായി തുടങ്ങുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും നിലവിലുള്ള സംരംഭം വിപുലീകരിക്കുന്നവർക്കും വ്യവസായ വകുപ്പിൽ നിന്നും 30 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കുന്നു. സംരംഭക സഹായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്