കെ.പി.എസ്.ടി.എ വിദ്യാലയങ്ങളിലെ ശുചീകരണ യജ്ഞത്തിന് തുടക്കമായി

സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ യൂത്ത് കെയറിൻ്റെ സഹകരണത്തോടെ വിദ്യാലയങ്ങൾ അണുവിമുക്തമാക്കുന്ന പരിപാടിക്ക് തുടക്കമായി. പാലപ്പെട്ടി സൗത്ത് എ എം എൽ പി സ്കൂളിലാണ് ഉപജില്ലാ തല ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ആദ്യദിവസം പുതിയിരുത്തി എ.എം.എൽ.പി സ്കൂൾ, പാലപ്പെട്ടി ജി.എഫ്.യു.പി സ്കൂൾ എന്നിവിടങ്ങളിൽ ശുചീകരണം നടത്തി.


കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.സതീശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ. സെക്രട്ടറി എം.കെ.എം.അബ്ദുൾ ഫൈസൽ,  ജില്ല കമ്മറ്റി അംഗങ്ങളായ ദിപു ജോൺ, എം. പ്രജിത്ത്കുമാർ,  സബ് ജില്ല ഭാരവാഹികളായ എം കോയക്കുട്ടി, സി.പി അബ്ദുൽ ഹമീദ്, സി.കെ റഫീഖ്, ആനിഫ്, ടി.വി ബൈജു, പ്രധാനാധ്യാപകരായ സീനത്ത് പുന്നിലത്ത്, ധന്യ വിശ്വം, യൂത്ത് കെയർ ഭാരവാഹികളായ എ.എം ജംഷീർ, ബി.എ റാസിഖ് നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ യൂത്ത് കെയറിൻ്റെ സഹകരണത്തോടെ വിദ്യാലയങ്ങൾ അണുവിമുക്തമാക്കു...    Read More on: http://360malayalam.com/single-post.php?nid=5919
സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ യൂത്ത് കെയറിൻ്റെ സഹകരണത്തോടെ വിദ്യാലയങ്ങൾ അണുവിമുക്തമാക്കു...    Read More on: http://360malayalam.com/single-post.php?nid=5919
കെ.പി.എസ്.ടി.എ വിദ്യാലയങ്ങളിലെ ശുചീകരണ യജ്ഞത്തിന് തുടക്കമായി സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ യൂത്ത് കെയറിൻ്റെ സഹകരണത്തോടെ വിദ്യാലയങ്ങൾ അണുവിമുക്തമാക്കുന്ന പരിപാടിക്ക് തുടക്കമായി. പാലപ്പെട്ടി സൗത്ത് എ എം എൽ പി സ്കൂളിലാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്