രണ്ടാം ഘട്ട സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി

കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് പൊന്നാനി നഗരസഭയിൽ തുടക്കമായി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായാണ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നത്. ഒക്ടോബർ 6 മുതൽ നവംബർ 3 വരെയാണ് സൗജന്യ കുത്തിവെപ്പ്. നാലുമാസവും അതിന് മുകളിലും പ്രായമുള്ള പശു - എരുമ വർഗത്തിൽപ്പെട്ട മുഴുവൻ കന്നുകാലികൾക്കുമായാണ് കുത്തിവെപ്പ്.


പൊന്നാനി ഉറൂബ് നഗറിലെ വെറ്റിനറി ഡിസ്പെൻസറിൽ വെച്ച് നടന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എം.ആബിദ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെറ്ററിനറി ഡോക്ടർമാരായ ഡോ.സിനി. ഡോ.അങ്കിരസ് തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് പൊന്നാനി നഗരസഭയിൽ തുട...    Read More on: http://360malayalam.com/single-post.php?nid=5917
കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് പൊന്നാനി നഗരസഭയിൽ തുട...    Read More on: http://360malayalam.com/single-post.php?nid=5917
രണ്ടാം ഘട്ട സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് തുടക്കമായി കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് പൊന്നാനി നഗരസഭയിൽ തുടക്കമായി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്