വയോജന ദിനത്തിൽ പ്രായമായ മുൻ ജനപ്രതിനിധികൾക്ക് ആദരം നൽകി പൊന്നാനി നഗരസഭ

ജീവിതത്തിൻ്റെ വസന്തക്കാലം പൊതുജന സേവനത്തിന് മാറ്റി വെച്ച മുൻകാല ജനപ്രതിനിധികളെ ആദരിച്ച് പൊന്നാനി നഗരസഭ. ലോക വയോജന ദിനത്തിലാണ് നഗരസഭയിലെ മുൻകാല ജനപ്രതിനിധികളെ നേരിൽ കണ്ട് ആദരം നൽകിയത്. പൊന്നാനി നഗരസഭയിലേയും പഴയ ഈഴുവത്തിരുത്തി പഞ്ചായത്തിലേയും ജനപ്രതിനിധികളായിരുന്ന നിലവിൽ വിശ്രമജീവിതം നയിക്കുന്നവരെയാണ് വീട്ടിൽ പോയി ആദരം നൽകിയത്.


നഗരസഭയുടെ മുൻ ചെയർപേഴ്സണും ഇമ്പിച്ചിബാവയുടെ പത്നിയുമായ ഫാത്തിമ ടീച്ചർ, മുൻ ചെയർമാനും എക്സ്.എം.പിയുമായ സി.ഹരിദാസ്, മുൻ ചെയർമാനായ ഹുസൈൻകോയ തങ്ങൾ, മുൻ കൗൺസിലർമാരായ എ.വി ചന്ദ്രശേഖരൻ, ടി.കെ നാരായണൻ, കോമളവല്ലി ടീച്ചർ, പഴയ ഈഴുവത്തിരുത്തി പഞ്ചായത്ത് മെമ്പർമാരായ കമലാമേനോൻ, കെ.കുമാരൻ തുടങ്ങിയവരെ ആദരിച്ചു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാത്ഥൻ, സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല, ഷിനാസുദേശൻ കൗൺസിലർമാരായ കവിത, നസീമ തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews #ponnaninagarasabha

ജീവിതത്തിൻ്റെ വസന്തക്കാലം പൊതുജന സേവനത്തിന് മാറ്റി വെച്ച മുൻകാല ജനപ്രതിനിധികളെ ആദരിച്ച് പൊന്നാനി നഗരസഭ. ലോക വയോജന ദിനത്തിലാണ് ...    Read More on: http://360malayalam.com/single-post.php?nid=5885
ജീവിതത്തിൻ്റെ വസന്തക്കാലം പൊതുജന സേവനത്തിന് മാറ്റി വെച്ച മുൻകാല ജനപ്രതിനിധികളെ ആദരിച്ച് പൊന്നാനി നഗരസഭ. ലോക വയോജന ദിനത്തിലാണ് ...    Read More on: http://360malayalam.com/single-post.php?nid=5885
വയോജന ദിനത്തിൽ പ്രായമായ മുൻ ജനപ്രതിനിധികൾക്ക് ആദരം നൽകി പൊന്നാനി നഗരസഭ ജീവിതത്തിൻ്റെ വസന്തക്കാലം പൊതുജന സേവനത്തിന് മാറ്റി വെച്ച മുൻകാല ജനപ്രതിനിധികളെ ആദരിച്ച് പൊന്നാനി നഗരസഭ. ലോക വയോജന ദിനത്തിലാണ് നഗരസഭയിലെ മുൻകാല ജനപ്രതിനിധികളെ നേരിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്