ആസാദി കാ അമൃത് മഹോത്സവം; ഹരിത കർമ്മ സേനാംഗങ്ങളേയും പാഴ് വസ്തു വ്യാപാരികളേയും നഗരസഭ ആദരിച്ചു

പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ വിമുക്തമാക്കുന്നവർക്കും നാടിൻ്റെ ശുചീകരണം ഉറപ്പുവരുത്തുന്നവർക്കും ആദരം നൽകി പൊന്നാനി നഗരസഭ. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായാണ് ഹരിത കർമ്മ സേനാംഗങ്ങളേയും പാഴ് വസ്തു വ്യാപാരികളേയും നഗരസഭ ആദരിച്ചത്. നാടിനെ മാലിന്യ മുക്തമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നവരെ ആദരിക്കുന്നതിലൂടെ പുതിയ ഒരു മാലിന്യ സംസ്കരണ സംസ്കാരം വളർത്താനാണ് നഗരസഭ ലക്ഷ്യമിടുന്നത്.


ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ 75ാം വാർഷികാഘോഷങ്ങളുടെ കേന്ദ്ര, സംസ്ഥാന സർക്കാരുടെ ആഭിമുഖ്യത്തിൽ നഗരസഭകളിലെ ശുചിത്വ മേഖലയിൽ നടപ്പിലാക്കുന്ന പരിപാടിയാണ് ആസാദി കാ അമൃത് മഹോത്സവം. പൊന്നാനി നഗരസഭയിൽ സെപ്തംബർ 29 മുതൽ ഒക്ടോബർ 2 വരെയാണ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഒക്ടോബർ രണ്ടിന് പൊന്നാനി ബീച്ച് റോഡിൽ പൊതുജന പങ്കാളിത്തത്തോടെ മാസ് ക്ലീനിംഗ് നടത്തിയാണ് പരിപാടിക്ക് സമാപനം കുറിക്കുന്നത്.


നഗരസഭാ കോൺഫെറൻസ് ഹാളിൽ വെച്ച് ചേർന്ന അനുമോദന യോഗം ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേനാംഗങ്ങളേയും പാഴ് വസ്തു വ്യാപാരിയും കൗൺസിലറുമായ എ.അബ്ൾ സലാം, പാഴ് വസ്തു വ്യാപാരിയായ അബ്ദു റഹിമാൻ, എന്നിവരെ ചെയർമാൻ ആദരിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സണായ ഷീനാസുദേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, സ്ഥിരം സമിതി ചെയർമാൻമാരായ രജീഷ് ഊപ്പാല, ഒ.ഒ ഷംസു, കൗൺസിലർമാരായ വി.പി പ്രബീഷ്, സവാദ്, സി.വി സുധ, റീനാപ്രകാശൻ, നസീമ, ശുചിത്വമിഷൻ ജില്ലാ റിസോഴ്സസ് പേഴ്സൺ തേറയിൽ ബാലകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. നഗരസഭാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹുസൈൻ സ്വാഗതവും സുഷ നന്ദിയും പറഞ്ഞു.

#360malayalam #360malayalamlive #latestnews #ponnaninagarasabha

പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ വിമുക്തമാക്കുന്നവർക്കും നാടിൻ്റെ ശുചീകരണം ഉറപ്പുവരുത്തുന്നവർക്കും ആദരം നൽകി പൊന്നാ...    Read More on: http://360malayalam.com/single-post.php?nid=5884
പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ വിമുക്തമാക്കുന്നവർക്കും നാടിൻ്റെ ശുചീകരണം ഉറപ്പുവരുത്തുന്നവർക്കും ആദരം നൽകി പൊന്നാ...    Read More on: http://360malayalam.com/single-post.php?nid=5884
ആസാദി കാ അമൃത് മഹോത്സവം; ഹരിത കർമ്മ സേനാംഗങ്ങളേയും പാഴ് വസ്തു വ്യാപാരികളേയും നഗരസഭ ആദരിച്ചു പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ വിമുക്തമാക്കുന്നവർക്കും നാടിൻ്റെ ശുചീകരണം ഉറപ്പുവരുത്തുന്നവർക്കും ആദരം നൽകി പൊന്നാനി നഗരസഭ. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായാണ് ഹരിത കർമ്മ സേനാംഗങ്ങളേയും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്