ഗാന്ധിജയന്തിയുടെ ഭാഗമായി ശുചീകരണയജ്ഞവും വിദ്യാർത്ഥികൾക്കായി രചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നു

വന്നേരിനാട് പ്രസ്സ് ഫോറം ഗാന്ധിജയന്തിയുടെ ഭാഗമായി ശുചീകരണയജ്ഞവും സ്കൂൾ തല വിദ്യാർത്ഥികൾക്കായി രചനാ  മത്സരങ്ങൾ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ശുചീകരണയജ്ഞത്തിന്റെ ഭാഗമായി മാറഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ കാഞ്ഞിരമുക്ക് ജി.എൽ.പി. സ്കൂളിലെ ക്ലാസ് മുറികളും പരിസരവും മാധ്യമ പ്രവർത്തകർ ശുചീകരിക്കും. പി. നന്ദകുമാർ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ പ്രസ്സ്‌ ഫോറം ഭാരവാഹികളായ ഫാറൂഖ് വെളിയങ്കോട്, ഷാജി ചപ്പയിൽ, പി.എ. സജീഷ്, വി.പി. പ്രത്യുഷ് എന്നിവർ പങ്കെടുത്തു 


LP വിഭാഗം

കളറിംഗ് മത്സരം

കളർ പെൻസിലോ ക്രയോണോ ഉപയോഗിച്ച് കളർ ചെയ്ത ചിത്രം.

പ്രത്യേക വിഷയമില്ല.


UP വിഭാഗം

ചിത്രരചന


സ്വന്തമായി വരച്ച ചിത്രം. ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രമാണ് വരക്കേണ്ടത്. കളർ ചെയ്ത് മനോഹരമാക്കാവുന്നതാണ്.



HS, HSS വിഭാഗം

ലേഖനമത്സരം

'ഗാന്ധിസന്ദേശത്തിന്റെ സമകാലിക പ്രസക്തി'

 എന്ന വിഷയത്തിൽ 3 പുറത്തിൽ കവിയാത്ത ലേഖനമാണ് തയ്യാറാക്കേണ്ടത്.



രചനകൾ ഒക്ടോബർ 10 വൈകീട്ട് 5 മണിക്ക് മുമ്പായി നേരിട്ടോ തപാലിലോ ലഭിച്ചിരിക്കണം.


അയക്കേണ്ട വിലാസം:

സെക്രട്ടറി, വന്നേരിനാട് പ്രസ് ഫോറം, മാറഞ്ചേരി പി.ഒ. മലപ്പുറം ജില്ല - 679581 


വിവരങ്ങൾക്ക്:

+91 98464 73002

+91 94479 25103

+91 98477 99133

#360malayalam #360malayalamlive #latestnews

വന്നേരിനാട് പ്രസ്സ് ഫോറം ഗാന്ധിജയന്തിയുടെ ഭാഗമായി ശുചീകരണയജ്ഞവും സ്കൂൾ തല വിദ്യാർത്ഥികൾക്കായി രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന...    Read More on: http://360malayalam.com/single-post.php?nid=5867
വന്നേരിനാട് പ്രസ്സ് ഫോറം ഗാന്ധിജയന്തിയുടെ ഭാഗമായി ശുചീകരണയജ്ഞവും സ്കൂൾ തല വിദ്യാർത്ഥികൾക്കായി രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന...    Read More on: http://360malayalam.com/single-post.php?nid=5867
ഗാന്ധിജയന്തിയുടെ ഭാഗമായി ശുചീകരണയജ്ഞവും വിദ്യാർത്ഥികൾക്കായി രചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നു വന്നേരിനാട് പ്രസ്സ് ഫോറം ഗാന്ധിജയന്തിയുടെ ഭാഗമായി ശുചീകരണയജ്ഞവും സ്കൂൾ തല വിദ്യാർത്ഥികൾക്കായി രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്