രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനുള്ളില്‍ 70,000ത്തോളം പുതിയ രോഗികൾ

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,652 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 28,36,926 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 977 മരണം മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മരണസംഖ്യ 53,866 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 1.91 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

നിലവിൽ 6,86,395 പേരാണ് രാജ്യത്തുടനീളം ചികിത്സയിൽ തുടരുന്നത്. 20,96,664 പേർ ഇതുവരെ പൂർണമായും രോഗമുക്തരായി. 73.64 ശതമാനമാണ് രോഗമുക്തി നിരക്ക്.

രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 6,28,642 ആയി. മരണം 21,000 കടന്നു. തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 3,55,449 ആയി ഉയർന്നു.

ആന്ധ്രയിൽ 3.16 ലക്ഷം പേർക്കും കർണാടകയിൽ 2.49 ലക്ഷം പേർക്കും ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്


#360malayalam #360malayalamlive #latestnews

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,652 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതിദിന...    Read More on: http://360malayalam.com/single-post.php?nid=585
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,652 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതിദിന...    Read More on: http://360malayalam.com/single-post.php?nid=585
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനുള്ളില്‍ 70,000ത്തോളം പുതിയ രോഗികൾ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,652 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. ഇതോടെ ആകെ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്