കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് ഡയാലിസ് രോഗികൾക്ക് ഡയാലിസ് കിറ്റ് നൽകുന്ന പദ്ധതി ആരംഭിച്ചു

മാറഞ്ചേരിയിലെ വൃക്ക രോഗികൾക്ക് ആശ്വാസമായി രൂപം കൊണ്ട കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് ഡയാലിസ് ചെയ്യുന്ന രോഗികൾക്ക് ഏറ്റവും അത്യാവശ്യമായ ഡയാലിസ് കിറ്റ്  (ഡായാലിസറും ട്യൂബും)   നൽകുന്ന പുതിയ ഒരു പദ്ധതി കൂടി ആരംഭിച്ചു. പദ്ധതിയുടെ വിതരണോദ്ഘാടനം  പ്രശസ്ത കവിയും സാഹിത്യകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ ട്രസ്റ്റ് ചെയർമാൻ ആസാദ് ഇളയോടത്തിന്  ഡയാലിസ് കിറ്റുകൾ കൈമാറി നിർവ്വഹിച്ചു. മനുഷ്യർ പരസ്പരമുള്ള സ്നേഹം ഇല്ലാതായി ജാതിയുടേയും മതത്തിന്റെയും പേരിൽ തെരുവിൽ തല്ലി മരിക്കുമ്പോൾ ജാതി മത വർഗ്ഗ വർണ്ണ വിത്യാസമില്ലാതെ മാനുഷിക മൂല്യങ്ങൾ മാത്രം  ഉയർത്തിപിടിച്ച് നടത്തുന്ന   ഇത്തരം  നിശബ്ദ്ദ പ്രവർത്തങ്ങളാണ് ദൈവം ഭുമിയിൽ നേരിട്ടിറങ്ങി വരുന്ന പ്രവർത്തനങ്ങളെന്നും ഇത്തരം നന്മകളെയാണ് എല്ലാവരും സഹായിക്കേണ്ടതും  പ്രോൽസാഹിപ്പിക്കേണ്ടതുമെന്ന് ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.

കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് ഒരു വർഷത്തോളമായി കിഡ്നി രോഗികൾക്ക്  ധനസഹായങ്ങൾ നൽകി വരുന്നുണ്ട്. അതോടൊപ്പം കോവിഡ്  മഹാമാരിയിൽ ജനങ്ങൾ വളരെ ബുദ്ധിമുട്ടിയ ഓക്സിജൻ ദൗർലഭ്യം കണക്കിലെടുത്ത്  ഒക്സിജൻ സിലിണ്ടറുകളും മരുന്നുകളും മറ്റ് അവശ്യ സഹായങ്ങളും മാറഞ്ചേരിയിലും പരിസര പഞ്ചായത്തുകളിലും വിതരണം ചെയ്യുന്നതിനും കെയർ ക്ലബ് മുന്നിട്ടിറങ്ങിയിരുന്നു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരിയിലെ വൃക്ക രോഗികൾക്ക് ആശ്വാസമായി രൂപം കൊണ്ട കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് ഡയാലിസ് ചെയ്യുന്ന രോഗികൾക്ക് ഏറ്റവും അത...    Read More on: http://360malayalam.com/single-post.php?nid=5781
മാറഞ്ചേരിയിലെ വൃക്ക രോഗികൾക്ക് ആശ്വാസമായി രൂപം കൊണ്ട കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് ഡയാലിസ് ചെയ്യുന്ന രോഗികൾക്ക് ഏറ്റവും അത...    Read More on: http://360malayalam.com/single-post.php?nid=5781
കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് ഡയാലിസ് രോഗികൾക്ക് ഡയാലിസ് കിറ്റ് നൽകുന്ന പദ്ധതി ആരംഭിച്ചു മാറഞ്ചേരിയിലെ വൃക്ക രോഗികൾക്ക് ആശ്വാസമായി രൂപം കൊണ്ട കെയർ ക്ലബ്ബ് ചാരിറ്റബ്ൾ ട്രസ്റ്റ് ഡയാലിസ് ചെയ്യുന്ന രോഗികൾക്ക് ഏറ്റവും അത്യാവശ്യമായ ഡയാലിസ് കിറ്റ് (ഡായാലിസറും ട്യൂബും) നൽകുന്ന പുതിയ ഒരു പദ്ധതി കൂടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്