മലബാർ സമരം ഏകപക്ഷീയമായ ചരിത്രവായന അപകടകരം: എസ്.കെ.എസ്.എസ്.എഫ്

മലബാർ സമര പോരാട്ടങ്ങളുടെ ഏകപക്ഷീയ ചരിത്ര വായനയിലൂടെ ഒരു സമുദായത്തിനുമേൽ കെട്ടിവെച്ച് വർഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം അപകടകരമാണെന്ന്  എസ്.കെ.എസ്.എസ്.എഫ് മലബാർ ഹിസ്റ്ററി കോൺഗ്രസിൻ്റെ ഭാഗമായി നടന്ന പൊന്നാനി മേഖലാ സമരകേന്ദ്ര സംഗമം അഭിപ്രായപ്പെട്ടു.


ഹിന്ദുവും മുസ്ലിമും ഐക്യത്തോടെ നിന്ന് നടത്തിയ പോരാട്ടങ്ങളാണ് നടന്നത്. അതിൻ്റെ ശക്തി മനസ്സിലാക്കി ഭിന്നിപ്പിൻ്റെ വിത്തു വിതച്ച ബ്രിട്ടീഷുകാരുടെ ആശയങ്ങൾ ആവർത്തിക്കുന്നവർ സ്വന്തമായി ഒരു പോരാട്ടവും നടത്താത്തവരാണ്.


പുതുപൊന്നാനിയിലെ ഉലമാ സമ്മേളനവും പൊന്നാനി കാരംകുന്നത്ത് തറവാട്ടിലും അങ്ങാടിപ്പാലത്തിന് സമീപവും നടന്ന സംഭവങ്ങളും മലബാർ സമരകാലത്ത് പൊന്നാനിയിലുണ്ടായി.


മലബാർ സമര പോരാട്ടങ്ങളുടെ ചരിത്രം വിശകലനം ചെയ്യുന്ന വിവിധ പരിപാടികളുടെ ഭാഗമായി ആനപ്പടി ജിന്ന പാലസിൽ നടന്ന സെമിനാർ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ്

അബ്ദുറഷീദലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ. സെയ്ത് ഹാജി അധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് പി സുരേന്ദ്രൻ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, ഡോ. ഹാരിസ് ഹുദവി പാറപ്പുറം, ടി.വി അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.


ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അനീസ് ഫൈസി മാവണ്ടിയൂർ, എ.എം ഹസ്സൻ ബാവ ഹാജി, ശഹീർ അൻവരി പുറങ്ങ്, ടി.എ റഷീദ് ഫൈസി, കെ.വി.എ മജീദ് ഫൈസി, സി.കെ റഫീഖ്, സാലിഹ് അൻവരി, ഇ.കെ ജുനൈദ്, വി.എ ഗഫൂർ, പി.പി.എ ജലീൽ,  പി.എം റഫീഖ് അഹ്മദ്, കെ.കെ ശാഫി മാസ്റ്റർ, എ.കെ.കെ മരക്കാർ, ഇല്യാസ് അൻവരി പ്രസംഗിച്ചു.

#360malayalam #360malayalamlive #latestnews

മലബാർ സമര പോരാട്ടങ്ങളുടെ ഏകപക്ഷീയ ചരിത്ര വായനയിലൂടെ ഒരു സമുദായത്തിനുമേൽ കെട്ടിവെച്ച് വർഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം അപകട...    Read More on: http://360malayalam.com/single-post.php?nid=5780
മലബാർ സമര പോരാട്ടങ്ങളുടെ ഏകപക്ഷീയ ചരിത്ര വായനയിലൂടെ ഒരു സമുദായത്തിനുമേൽ കെട്ടിവെച്ച് വർഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം അപകട...    Read More on: http://360malayalam.com/single-post.php?nid=5780
മലബാർ സമരം ഏകപക്ഷീയമായ ചരിത്രവായന അപകടകരം: എസ്.കെ.എസ്.എസ്.എഫ് മലബാർ സമര പോരാട്ടങ്ങളുടെ ഏകപക്ഷീയ ചരിത്ര വായനയിലൂടെ ഒരു സമുദായത്തിനുമേൽ കെട്ടിവെച്ച് വർഗീയ മുതലെടുപ്പ് നടത്താനുള്ള ശ്രമം അപകടകരമാണെന്ന് എസ്.കെ.എസ്.എസ്.എഫ് മലബാർ ഹിസ്റ്ററി കോൺഗ്രസിൻ്റെ ഭാഗമായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്