സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മാറഞ്ചേരി : ജില്ലയിലെ ആശുപത്രി നഗരിയായ പെരിന്തൽമണ്ണയിൽ നേരിടുന്ന രൂക്ഷമായ രക്തക്ഷാമം പരിഹരിക്കുന്നതിനായി 

  മാറഞ്ചേരി എമർജൻസി ടീമും,  ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ അടിയന്തര സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 

മാറഞ്ചേരി കരുണ പെയിൻ & പാലിയേറ്റീവ് കെയർ ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ക്യാമ്പിൽ

85 പേർ രജിസ്റ്റർ ചെയ്യുകയും 56 പേർ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ നീണ്ടു നിന്ന ക്യാമ്പിന് മാറഞ്ചേരി എമർജൻസി ടീം  ഭാരവാഹികളായ റിനൂഫ് മാറഞ്ചേരി, നിയാസ് വടമുക്ക്, ഷഹീർ മാറഞ്ചേരി, മാഹിർ പരിച്ചകം എന്നിവരും ബി ഡി കെ ഭാരവാഹികളായ ഹിജാസ് മാറഞ്ചേരി, അമീൻ കോടഞ്ചേരി  എന്നിവരും നേതൃത്വം നൽകി. ക്യാമ്പിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുദ്ധീൻ പോഴത്ത്, മാറഞ്ചേരി പഞ്ചായത്ത് അംഗങ്ങളായ സുഹറ ഉസ്മാൻ, ലീന മുഹമ്മദാലി എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. കരുണ എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്‌റഫ് പൂച്ചാമം, ആരിഫ മുഹമ്മദ് എന്നിവരും മാറഞ്ചേരി എമർജൻസി ടീം അംഗങ്ങളായ നജ്മുദ്ധീൻ, ഷമൽ ആസാദ്, അനസ് മുക്കാല എന്നിവരും ബി ഡി കെ കോർഡിനേറ്റർമാരായ അലിമോൻ പൂക്കരത്തറ, നൗഷാദ് അയങ്കലം, അഫ്‌സൽ കോലത്ത്, മനാഫ് പൊന്നാനി, അജി കോലളമ്പ്, ശിവപ്രസാദ് എറവക്കാട്, സുജിത്ത് പൊൽപ്പാക്കര എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം നിർവ്വഹിച്ച ഏവർക്കും മാറഞ്ചേരി എമർജൻസി ടീമും ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റിയും ആശംസകൾ അറിയിച്ചു.

#360malayalam #360malayalamlive #latestnews

ജില്ലയിലെ ആശുപത്രി നഗരിയായ പെരിന്തൽമണ്ണയിൽ നേരിടുന്ന രൂക്ഷമായ രക്തക്ഷാമം പരിഹരിക്കുന്നതിനായി മാറഞ്ചേരി എമർജൻസി ടീമും, ബ്ലഡ...    Read More on: http://360malayalam.com/single-post.php?nid=5754
ജില്ലയിലെ ആശുപത്രി നഗരിയായ പെരിന്തൽമണ്ണയിൽ നേരിടുന്ന രൂക്ഷമായ രക്തക്ഷാമം പരിഹരിക്കുന്നതിനായി മാറഞ്ചേരി എമർജൻസി ടീമും, ബ്ലഡ...    Read More on: http://360malayalam.com/single-post.php?nid=5754
സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ജില്ലയിലെ ആശുപത്രി നഗരിയായ പെരിന്തൽമണ്ണയിൽ നേരിടുന്ന രൂക്ഷമായ രക്തക്ഷാമം പരിഹരിക്കുന്നതിനായി മാറഞ്ചേരി എമർജൻസി ടീമും, ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്