മലപ്പുറം ജില്ലയിലെ ഐ.ടി.ഐ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

മലപ്പുറം ജില്ലയിലെ ഐ.ടി.ഐകളില്‍ കായിക താരങ്ങള്‍ക്കായി  സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക്  സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍  2019 സെപ്തംബര്‍ ഒന്ന് മുതല്‍  2021 സെപ്തംബര്‍ വരെയുള്ള കാലയളവില്‍  ചുരുങ്ങിയത് വിദ്യാഭ്യാസ സബ് ജില്ലാതല മത്സരങ്ങളില്‍ ഏതെങ്കിലും കായിക ഇനത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനമെങ്കിലും നേടിയവരായിരിക്കണം. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം നേടാനാഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ  വലതു ഭാഗത്ത് മുകളില്‍ സ്‌പോര്‍ട്‌സ് ക്വാട്ട എന്ന് രേഖപ്പെടുത്തി അതത് ഐ.ടി.ഐ കളില്‍ അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്ന് ഐ.ടി.ഐയില്‍ നല്‍കുന്ന അപേക്ഷയുടെ പകര്‍പ്പും, വിദ്യാഭ്യാസ യോഗ്യത, സ്‌പോര്‍ട്‌സില്‍  പ്രാവീണ്യം  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍  എന്നിവയുടെ  സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ഹാജാരാക്കണം. ഐ.ടി.ഐ കളില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയെന്ന് സെക്രട്ടറി അറിയിച്ചു.

#360malayalam #360malayalamlive #latestnews #iti

മലപ്പുറം ജില്ലയിലെ ഐ.ടി.ഐകളില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക...    Read More on: http://360malayalam.com/single-post.php?nid=5740
മലപ്പുറം ജില്ലയിലെ ഐ.ടി.ഐകളില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക...    Read More on: http://360malayalam.com/single-post.php?nid=5740
മലപ്പുറം ജില്ലയിലെ ഐ.ടി.ഐ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം മലപ്പുറം ജില്ലയിലെ ഐ.ടി.ഐകളില്‍ കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2019 സെപ്തംബര്‍ ഒന്ന് മുതല്‍ 2021 സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ചുരുങ്ങിയത് വിദ്യാഭ്യാസ സബ് ജില്ലാതല മത്സരങ്ങളില്‍ ഏതെങ്കിലും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്