തണ്ടപ്പേർ ഏകീകരിക്കൽ ആക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും: മന്ത്രി കെ.രാജൻ

ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമി എന്ന ഇടതുപക്ഷ സർക്കാർ മുദ്രാവാക്യം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അതിനായി   ഡിജിറ്റൽ റീസർവേ പൂർത്തിയാക്കി അന്യാധീന പ്പെട്ട ഭൂമി കണ്ടെത്തി ഭൂരഹിതർക്ക് വിതരണം ചെയ്യും , കേരളത്തിൽ ഭൂപരിഷ്കരണ നിയമം അതിൻറെ മുഴുവനായ അർത്ഥത്തിൽ നടപ്പിലാക്കുന്നതിന് ഡിജിറ്റൽ റീസർവ്വേ പൂർത്തിയാകുന്നതോടു കൂടി സാധിക്കുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു മാറഞ്ചേരി  വന്നേരി നാട് പ്രസ് ഫോറത്തിൽ നടന്ന മീറ്റ് ദ പ്രസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി .  തണ്ടപ്പേർ ഏകീകരിക്കൽ ആക്കുന്നതിനു വേണ്ടി മുഴുവൻ രജിസ്ട്രേഷനുകളും ആധാറുമായി ബന്ധപ്പെടുത്തുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിൻറെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും അനുമതി ലഭിക്കുന്നതോടെ കൂടി തണ്ടപ്പേർ യൂണിക്കാക്കുന്ന  ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും റവന്യൂ വകുപ്പ് മന്ത്രി രാജൻ പറഞ്ഞു. തണ്ടപ്പേർ യൂണിക്കായാൽ ഭൂമി കയ്യേറ്റവും പരിധിയിൽ കൂടുതൽ ഭൂമി കൈവശം വെക്കുന്നതും തടയാൻ സാധിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ  സംസ്ഥാനത്തെ മുഴുവൻ വില്ലേജുകൾ സ്മാർട്ട് ആക്കുക വഴി വില്ലേജ് ഓഫഫീസുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും വിരൽത്തുമ്പിൽ ലഭിക്കുന്ന രീതിയിൽ സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും മാറുമെന്നും  മന്ത്രി പറഞ്ഞു. പ്രസസ് ഫോറത്തിൽ നടന്ന  സ്വീകരണത്തിൽ  ഫോറം പ്രസിഡണ്ട് രമേശ് അമ്പാരത്ത് അധ്യക്ഷനായി.  സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ട്രഷറർ പി.എ സജീഷ്, സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി കൃഷ്ണദാസ് മാസ്റ്റർ  തുടങ്ങിയവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമി എന്ന ഇടതുപക്ഷ സർക്കാർ മുദ്രാവാക്യം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അതിനായി ഡിജിറ്റൽ റീസ...    Read More on: http://360malayalam.com/single-post.php?nid=5738
ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമി എന്ന ഇടതുപക്ഷ സർക്കാർ മുദ്രാവാക്യം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അതിനായി ഡിജിറ്റൽ റീസ...    Read More on: http://360malayalam.com/single-post.php?nid=5738
തണ്ടപ്പേർ ഏകീകരിക്കൽ ആക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും: മന്ത്രി കെ.രാജൻ ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമി എന്ന ഇടതുപക്ഷ സർക്കാർ മുദ്രാവാക്യം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും അതിനായി ഡിജിറ്റൽ റീസർവേ പൂർത്തിയാക്കി അന്യാധീന പ്പെട്ട ഭൂമി കണ്ടെത്തി ഭൂരഹിതർക്ക് വിതരണം ചെയ്യും , കേരളത്തിൽ ഭൂപരിഷ്കരണ നിയമം അതിൻറെ മുഴുവനായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്