കാലങ്ങളായുള്ള പൊന്നാനിയുടെ കാത്തിരിപ്പിന് വിരാമം, ബ്ലഡ് ബാങ്ക് നിർമ്മാണം ആരംഭിക്കുന്നു; കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എം.എൽ.എ പി.നന്ദകുമാർ നിർവ്വഹിച്ചു

ആതുരസേവന രംഗത്തെ പൊന്നാനിയുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ പൊന്നാനിയിൽ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നു.  നഗരസഭാ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോമ്പൗണ്ടിൽ, നാഷണൽ ഹെൽത്ത് മിഷൻ്റെ 1.22 കോടി രൂപ ചെലവിലാണ് ഒരുനില കെട്ടിടം ഉയരുന്നത്. കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം എം.എൽ.എ പി.നന്ദകുമാർ നിർവ്വഹിച്ചു. ഡോക്ടേഴ്സ് റൂം, കമ്പോണൻ്റ് സ്റ്റോർ, കമ്പോണൻ്റ് പ്രോസസിംഗ് റൂം, ഗ്രൂപ്പിങ് ആൻ്റ് ക്രോസ് മാച്ചിംഗ് റൂം ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെയാണ് ബ്ലഡ് ബാങ്ക് നിർമ്മിക്കുന്നത്. കൂടാതെ ആശുപത്രിയിൽ തുടങ്ങിയ ബ്ലഡ് സ്റ്റോറേജിൻ്റേയും എച്ച്.ഐ.വി ടെസ്റ്റിനും കൗൺസിലിങ്ങിനുമായുള്ള ഐ.സി.ടി.സി യുടേയും ഉദ്ഘാടനവും എം.എൽ.എ  നിർവ്വഹിച്ചു. 


നിലവിൽ പൊന്നാനിയിൽ ബ്ലഡ് ബാങ്കില്ലാത്തത്  രോഗികൾക്ക് വളരെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. തിരൂർ ജില്ലാ ആശുപത്രിയിൽ നിന്നോ, എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ നിന്നോ രക്തം കൊണ്ടുവരേണ്ട സ്ഥിതിയാണുള്ളത്. പുതിയ ബ്ലഡ് ബാങ്ക് വരുന്നത് രോഗികൾക്കും, പ്രസവത്തിനെത്തുന്നവർക്കും വലിയ ആശ്വാസമാവും.


 മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ബ്ലഡ് ബാങ്ക് കെട്ടിടത്തിന് മുകളിൽ ഇരുന്നില കെട്ടിടത്തിനായി രണ്ട് കോടിയുടെ ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്. ഇതടക്കം 3.22 കോടി രൂപയുടെ പുതിയ പദ്ധതിയാണ് നടപ്പാവുന്നത്. പേവാർഡും രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമമുറികളുമാണ് മുകളിലെ നിലയിൽ നിർമ്മിക്കുക. രോഗികൾക്ക് പേവാർഡിലേക്ക് പോകുന്നതിനായി ബ്ലഡ് ബാങ്ക് കെട്ടിടത്തെ ആശുപത്രിയുമായി പാലം വഴി ബന്ധിപ്പിക്കും. സർക്കാർ ഏജൻസിയായ വാപ്കോസിനാണ് നിർമ്മാണ ചുമതല.


പദ്ധതിയുടെയും നിർമ്മാണ ഉദ്ഘാടനം പി.നന്ദകുമാർ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷീനാസുദേശൻ, രജീഷ് ഊപ്പാല, കൗൺസിലർ സവാദ്, ആശുപത്രി സൂപ്രണ്ട് ഡോ.ആശ, ഡോ.സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews #health

ആതുരസേവന രംഗത്തെ പൊന്നാനിയുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ പൊന്നാനിയിൽ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നു. നഗരസഭാ സ്ത്രീകളുടെയു...    Read More on: http://360malayalam.com/single-post.php?nid=5699
ആതുരസേവന രംഗത്തെ പൊന്നാനിയുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ പൊന്നാനിയിൽ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നു. നഗരസഭാ സ്ത്രീകളുടെയു...    Read More on: http://360malayalam.com/single-post.php?nid=5699
കാലങ്ങളായുള്ള പൊന്നാനിയുടെ കാത്തിരിപ്പിന് വിരാമം, ബ്ലഡ് ബാങ്ക് നിർമ്മാണം ആരംഭിക്കുന്നു; കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എം.എൽ.എ പി.നന്ദകുമാർ നിർവ്വഹിച്ചു ആതുരസേവന രംഗത്തെ പൊന്നാനിയുടെ നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവിൽ പൊന്നാനിയിൽ ബ്ലഡ് ബാങ്ക് ആരംഭിക്കുന്നു. നഗരസഭാ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി കോമ്പൗണ്ടിൽ, നാഷണൽ ഹെൽത്ത് മിഷൻ്റെ 1.22 കോടി രൂപ ചെലവിലാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്