പ്രശസ്ത ഇസ്‌ലാഹി പണ്ഡിതനും കോക്കൂർ പുത്തൻ പുരക്കൽ പണ്ഡിത കുടുംബാംഗവും ആയ പി.കെ.ഇബ്രാഹീംകുട്ടി മൗലവി (82) നിര്യാതനായി

പ്രശസ്ത ഇസ്‌ലാഹി പണ്ഡിതനും കോക്കൂർ പുത്തൻ പുരക്കൽ പണ്ഡിത കുടുംബാംഗവും ആയ പി.കെ.ഇബ്രാഹീംകുട്ടി മൗലവി (82) നിര്യാതനായി

പള്ളിദർസുകളിലൂടയും ഇസ്‌ലാമിക വിജ്ഞാന ശാഖകളിലെ പരന്ന വായനയിലൂടെയും മുസ്‌ലീം പണ്ഡിതശ്രേണിയിലെ ഉന്നതസ്ഥാനീയനായിരുന്നു. 

കരുനാഗപ്പള്ളി, കോക്കൂർ തുടങ്ങിയ പള്ളിദർസുകളിലൂടെയാണ് പഠനം തുടങ്ങിയത്. ഫറോക്ക് ഫാറൂഖ് കോളേജിൽ നിന്ന് അറബിക്കിൽ ബിരുദം നേടി. 


കോക്കൂർ ഗവ.ഹൈസ്കൂളിലും വിദേശ രാജ്യങ്ങളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. പാവിട്ടപ്പുറം, ചങ്ങരംകുളം, മൂക്കുതല, പൊന്നാനി, നരണിപ്പുഴ, കൊടുങ്ങല്ലൂർ എന്നിവടങ്ങളിൽ ഖുത്ബ നിർവഹിച്ചിട്ടുണ്ട്.

പാവിട്ടപ്പുറം അസ്സബാഹ് അറബിക്ക് കോളേജ്, പാവിട്ടപ്പുറം അസ്സബാഹ് അറബിക്ക് എജ്യുക്കേഷണൽ കോംപ്ലക്സ്, വളയംകുളം എം.വി.എം. സ്കൂൾ, പാവിട്ടപ്പുറം മസ്ജിദ് തുടങ്ങിയവയുടെ സ്ഥാപക അംഗമാണ്. 

ഭാര്യ ആയിഷക്കുട്ടി ടീച്ചർ (റിട്ട. അധ്യാപിക). മക്കൾ: മുജീബ് റഹ് മാൻ (എഞ്ചിനീയർ), ഷാനിബ്, റാഫിദ (അക്യുപംഗ്ചറിസ്റ്റ്), നൗറത്ത്‌ (അക്യുപംഗ്ചറിസ്റ്റ്). മരുമക്കൾ: പി.പി. ഖാലിദ്, നൂറുദ്ദീൻ, ഫസീല (കോക്കൂർ  അൽഫിത്റ സ്കൂൾ പ്രിൻസിപ്പാൾ), ശഫ്ന.

സഹോദരങ്ങൾ: സൈനബ (എടപ്പാൾ)

പരേതരായ

മുഹമ്മദ്, മറിയക്കുട്ടി, കദീജ, സാറ.

ഖബറടക്കം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് കോക്കൂർ പാവിട്ടപ്പുറം ഖബർസ്ഥാനിൽ.

#360malayalam #360malayalamlive #latestnews

പള്ളിദർസുകളിലൂടയും ഇസ്‌ലാമിക വിജ്ഞാന ശാഖകളിലെ പരന്ന വായനയിലൂടെയും മുസ്‌ലീം പണ്ഡിതശ്രേണിയിലെ ഉന്നതസ്ഥാനീയനായിരുന്നു. ...    Read More on: http://360malayalam.com/single-post.php?nid=5680
പള്ളിദർസുകളിലൂടയും ഇസ്‌ലാമിക വിജ്ഞാന ശാഖകളിലെ പരന്ന വായനയിലൂടെയും മുസ്‌ലീം പണ്ഡിതശ്രേണിയിലെ ഉന്നതസ്ഥാനീയനായിരുന്നു. ...    Read More on: http://360malayalam.com/single-post.php?nid=5680
പ്രശസ്ത ഇസ്‌ലാഹി പണ്ഡിതനും കോക്കൂർ പുത്തൻ പുരക്കൽ പണ്ഡിത കുടുംബാംഗവും ആയ പി.കെ.ഇബ്രാഹീംകുട്ടി മൗലവി (82) നിര്യാതനായി പള്ളിദർസുകളിലൂടയും ഇസ്‌ലാമിക വിജ്ഞാന ശാഖകളിലെ പരന്ന വായനയിലൂടെയും മുസ്‌ലീം പണ്ഡിതശ്രേണിയിലെ ഉന്നതസ്ഥാനീയനായിരുന്നു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്