ഒരു വർഷമായി, പൊന്നാനിയിൽ ദുരിതബാധിതർക്ക് ഇനിയും പ്രളയഫണ്ട് വിതരണം ചെയ്തില്ല

പൊന്നാനി: കഴിഞ്ഞ പ്രളയത്തിലെ ദുരിതബാധിതർക്ക് ഒരു വർഷം കഴിഞ്ഞിട്ടും പ്രളയഫണ്ട് വിതരണം ചെയ്തില്ല.പൊന്നാനിയിൽ ഇത്തരം നൂറോളം കുടുംബങ്ങൾക്കാണ് ഒരു വർഷമായിട്ടും ഫണ്ട് കിട്ടാനുള്ളത്.

ഇതിൽ ദുരിതാശ്വാസ ക്യാമ്പി ലുള്ളവർക്കും ബന്ധുവീടുകളിലേക്ക് മാറിത്താമസച്ചിവർക്കും ദുരിതാശ്വാസ തുക ലഭിക്കാനുണ്ട്. പ്രളയം വന്ന് ഒരു വർഷം കഴിഞ്ഞിട്ടും പ്രളയ ദുരിതാശ്വാസ തുക ലഭിക്കാത്തതിനെ തുടർന്ന് പൊന്നാനി താലൂക്ക് ഓഫീസിലെത്തുന്നവരോട് ശരിയാകും എന്ന മറുപടിയാണ് ലഭിക്കുന്നത്.

പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ ദിവസങ്ങളോളം താമസിച്ച വർക്കാണ് മാസങ്ങൾക്ക് മുൻപ് ലഭിക്കേണ്ട ദുരിതാശ്വാസ തുക ലഭിക്കാത്തത്. വീടിനുള്ളിൽ വെള്ളം കയറി ബന്ധുവീട്ടിൽ താമസം മാറിയവരുടെ വീടുകളിൽ റവന്യൂ, നഗരസഭ ഉദ്യോഗസ്ഥർ പരിശോധന നടത്തി ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ ശേഖരിച്ച വരുടെ പേരും റവന്യൂ രേഖകളിൽ കാണുന്നില്ല. പേരില്ലാത്തതിന് വ്യക്തമായ മറുപടി ലഭിക്കാത്തതിനാൽ നഗരസഭ ഓഫീസിലും, താലൂക്ക് ഓഫീസുകളിലും കയറിയിറങ്ങേണ്ട ഗതികേടിലാണ് ജനങ്ങൾ. സർക്കാർ അനുവദിച്ച ദുരിതാശ്വാസ തുക ലഭിക്കാത്തതിനെപ്പറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്ര കുമാർ ആവശ്യപ്പെട്ടു.

റിപ്പോർട്ട്: മനോജ്

#360malayalam #360malayalamlive #latestnews

പൊന്നാനി: കഴിഞ്ഞ പ്രളയത്തിലെ ദുരിതബാധിതർക്ക് ഒരു വർഷം കഴിഞ്ഞിട്ടും പ്രളയഫണ്ട് വിതരണം ചെയ്തില്ല.പൊന്നാനിയിൽ ഇത്തരം നൂറോളം കുടും...    Read More on: http://360malayalam.com/single-post.php?nid=564
പൊന്നാനി: കഴിഞ്ഞ പ്രളയത്തിലെ ദുരിതബാധിതർക്ക് ഒരു വർഷം കഴിഞ്ഞിട്ടും പ്രളയഫണ്ട് വിതരണം ചെയ്തില്ല.പൊന്നാനിയിൽ ഇത്തരം നൂറോളം കുടും...    Read More on: http://360malayalam.com/single-post.php?nid=564
ഒരു വർഷമായി, പൊന്നാനിയിൽ ദുരിതബാധിതർക്ക് ഇനിയും പ്രളയഫണ്ട് വിതരണം ചെയ്തില്ല പൊന്നാനി: കഴിഞ്ഞ പ്രളയത്തിലെ ദുരിതബാധിതർക്ക് ഒരു വർഷം കഴിഞ്ഞിട്ടും പ്രളയഫണ്ട് വിതരണം ചെയ്തില്ല.പൊന്നാനിയിൽ ഇത്തരം നൂറോളം കുടുംബങ്ങൾക്കാണ് ഒരു വർഷമായിട്ടും ഫണ്ട് കിട്ടാനുള്ളത്.ഇതിൽ ദുരിതാശ്വാസ ക്യാമ്പി ലുള്ളവർക്കും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്