രക്തസാക്ഷികളോടുള്ള അവഗണന എസ് വൈ എസ് സമര സംഗമം നടത്തി

മലബാർ സമര പോരാട്ട രക്തസാക്ഷികളെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് സമരസംഗമം നടത്തി. ഐ.സി എച്ച്.ആർ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് ആലിമുസ്‌ലിയാർ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്‌ഹാജി ഉൾപ്പെടെയുള്ള മലബാർ സമര നായകരായ 387 രക്തസാക്ഷികളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ജില്ലയിലെ വിവിധ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സമര സംഗമം സംഘടിപ്പിച്ചത്. 

പൊന്നാനി ചന്തപ്പടി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം പൊന്നാനി മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.വി.എ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി അഡ്വ. സിദ്ദീഖ് പന്താവൂർ, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ, ജില്ലാ സെക്രട്ടറി റാഫി പെരുമുക്ക്, മുനിസിപ്പൽ ജനറൽ സെക്രട്ടറി സി.കെ റഫീഖ്, സി.എം അശ്റഫ് മൗലവി, ജഅഫർ അയ്യോട്ടിച്ചിറ പ്രസംഗിച്ചു. 

എൻ.എം മുഹമ്മദലി അഷ്റഫി, അബ്ദുറസാഖ് പുത്തംപള്ളി, വി.വി ഹമീദ്, കബീർ മൗലവി പാലപ്പെട്ടി, ബാവ കാഞ്ഞിരമുക്ക്, മരക്കാർ മൗലവി, വി അബ്ദുൽ ഗഫൂർ,  വി.പി ഹസൻ പുറങ്ങ്, ശരീഫ് മൗലവി, ഇ കെ ജുനൈദ്, മജീദ് മരക്കടവ്, ഇല്യാസ് അൻവരി, അബ്ദുൽ കലാം ആസാദ്, റാഷിദ് അശ്റഫി, പി.എ ഗഫൂർ നേതൃത്വം നൽകി.

എസ് വൈ എസ് തവനൂർ മണ്ഡലം കമ്മിറ്റി കണ്ടനകം പോസ്റ്റാഫീസിന്റെ മുമ്പിൽ സമര സംഗമം നടത്തിയ സംഗമം എസ് വൈ എസ് ജില്ലാ സെക്രട്ടറി എ.കെ.ഖാസിംഫൈസി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് ടി.എ റഷീദ് ഫൈസി അധ്യക്ഷനായി. സാഹിത്യകാരൻ പി.സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. എം.വി.ഇസ്മായിൽ മുസ്‌ലിയാർ കാലടി, പി.എസ് അക്ബറലി ശിഹാബ് തങ്ങൾ, എ.വി എ അസീസ് മുസ്‌ലിയാർ, പി.അലി മുസ്‌ലിയാർ, കെ.എ.റഷീദ് ഫൈസി സംസാരിച്ചു. സയ്യിദ് നൗഫൽ ശിഹാബ് തങ്ങൾ.ബാവ ഹാജി മൻസൂർ കണ്ടനകം സൈനുദ്ദീൻ കൂരട, സൈദലവിഹാജി നേതൃത്വം നൽകി.

#360malayalam #360malayalamlive #latestnews

മലബാർ സമര പോരാട്ട രക്തസാക്ഷികളെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് സമരസംഗമം നടത്...    Read More on: http://360malayalam.com/single-post.php?nid=5612
മലബാർ സമര പോരാട്ട രക്തസാക്ഷികളെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് സമരസംഗമം നടത്...    Read More on: http://360malayalam.com/single-post.php?nid=5612
രക്തസാക്ഷികളോടുള്ള അവഗണന എസ് വൈ എസ് സമര സംഗമം നടത്തി മലബാർ സമര പോരാട്ട രക്തസാക്ഷികളെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് സമരസംഗമം നടത്തി. ഐ.സി എച്ച്.ആർ രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്