കേന്ദ്ര ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു

കേന്ദ്ര ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. സെപ്തംബർ 9ന് 2000 കേന്ദ്രങ്ങളിലാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രതിഷേധം സംഘടിപ്പിക്കുക. കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തയ്യാറാകുക, പൊതുമേഖലാ സ്ഥാപനങ്ങൾ പൊതുമേഖലയിൽ തന്നെ നിലനിർത്തുക, ജനകീയ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അനുവദിക്കാതെ പാർലമെൻ്റിനെ നിശബ്ദമാക്കുന്ന തരത്തിലുള്ള ഏകാധിപത്യ സമീപനങ്ങൾ അവസാനിപ്പിക്കുക, ഫെഡറലിസത്തിനെതിരായി നടക്കുന്ന അതിക്രമങ്ങൾ ഇല്ലായ്‌മ ചെയ്യുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധിപ്പിക്കാതിരിക്കുക, തൊഴിലില്ലായ്‌മക്കും വിലക്കയറ്റത്തിനുമെതിരായ നടപടികൾ സ്വീകരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

#360malayalam #360malayalamlive #latestnews

കേന്ദ്ര ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ ജനകീയ പ്രതിഷേധ...    Read More on: http://360malayalam.com/single-post.php?nid=5611
കേന്ദ്ര ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ ജനകീയ പ്രതിഷേധ...    Read More on: http://360malayalam.com/single-post.php?nid=5611
കേന്ദ്ര ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നു കേന്ദ്ര ബിജെപി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. സെപ്തംബർ 9ന് 2000 കേന്ദ്രങ്ങളിലാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്