മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ വ്യാജ സീൽ ഉണ്ടാക്കി കൃത്രിമ ടോക്കൺ നിർമ്മിച്ചതിനെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ രംഗത്ത്

മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് വാക്സിനേഷൻ ലഭിക്കാനായി വ്യാജ സീൽ ഉണ്ടാക്കി കൃത്രിമ ടോക്കൺ നിർമ്മിച്ചതിനെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ രംഗത്ത്.  മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മാറഞ്ചേരി പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് അനുവദിക്കുന്ന വാക്സിനുകൾ പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം പഞ്ചായത്തിലെ ജനങ്ങൾക്ക് വിതരണം ചെയ്യുന്നതിനു വേണ്ടി കമ്മിറ്റി രൂപീകരിക്കുകയും പഞ്ചായത്തിലെ സീൽ അടിച്ച ടോക്കൺ വിതരണം ചെയ്ത് വാക്സിൻ നൽകി വരുന്നതുമാണെന്നും യാതൊരു ആക്ഷേപവും ഇല്ലാതെ നടന്നുവന്നിരുന്ന വാക്സിൻ ക്യാമ്പിൽ വാക്സിനേഷന് വേണ്ടി എത്തിയ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വാക്സിൻ ലഭിക്കാതെ വന്നതിനെ തുടർന്ന് അന്വേഷണം നടത്തിയതിൽ പഞ്ചായത്തിലെ സീൽ വ്യാജമായി ഉണ്ടാക്കി കൃത്രിമ ടോക്കൺ വിതരണം ചെയ്തതായി ബോധ്യപ്പെട്ടിട്ടുണ്ടെെന്നും യു.ഡി.എഫ് അംഗങ്ങൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


വിശദമായ വീഡിയോ വാർത്ത കാണാം  360മലയാളം ടിവിയിൽ


Facebookhttps://www.facebook.com/360malayalam/videos/248457070485811/

Youtubehttps://youtu.be/SLQ8ZNrTB3o

Websitehttp://www.360malayalam.com


വാക്സിൻ എടുക്കുന്നതിന് വേണ്ടി ഓട്ടോറിക്ഷ വിളിച്ചു വന്നവർക്ക് വാക്സിൻ ലഭിക്കാതായതിനെ തുടർന്ന് ആശാ വർക്കർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും അനിഷ്ടകരമായ വാക്കുകൾ കേൾക്കേണ്ടി വന്നു. വ്യാജമായി സിൽ ഉണ്ടാക്കുകയും ആയത് ഉപയോഗിച്ച് പഞ്ചായത്തിനെ ഒന്നാകെ മനപ്പൂർവം അവഹേളിക്കുന്ന രൂപത്തിൽ പ്രവർത്തിക്കുകയും ചെയ്തത് കുറ്റകരമായ പ്രവർത്തിയാണ്. മേപ്പടി കുറ്റകരമായ പ്രവർത്തി ചെയ്തവർക്കെതിരെ തക്കതായ നിയമ നടപടികൾ സ്വീകരിക്കണം. അതിനാൽ തെറ്റ് ചെയ്തവരെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ ടി. മാധവൻ ,അഡ്വ. കെ.എ. ബക്കർ, ഹിളർ കാഞ്ഞിരമുക്ക്, സംഗീത രാജൻ, സുലൈഖ റസാഖ്‌ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് വാക്സിനേഷൻ ലഭിക്കാനായി വ്യാജ സീൽ ഉണ്ടാക്കി കൃത്രിമ ടോക്കൺ നിർമ്മിച്ചതിനെതിരെ യു.ഡി.എഫ് ജനപ്ര...    Read More on: http://360malayalam.com/single-post.php?nid=5590
മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് വാക്സിനേഷൻ ലഭിക്കാനായി വ്യാജ സീൽ ഉണ്ടാക്കി കൃത്രിമ ടോക്കൺ നിർമ്മിച്ചതിനെതിരെ യു.ഡി.എഫ് ജനപ്ര...    Read More on: http://360malayalam.com/single-post.php?nid=5590
മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ വ്യാജ സീൽ ഉണ്ടാക്കി കൃത്രിമ ടോക്കൺ നിർമ്മിച്ചതിനെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ രംഗത്ത് മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോവിഡ് വാക്സിനേഷൻ ലഭിക്കാനായി വ്യാജ സീൽ ഉണ്ടാക്കി കൃത്രിമ ടോക്കൺ നിർമ്മിച്ചതിനെതിരെ യു.ഡി.എഫ് ജനപ്രതിനിധികൾ രംഗത്ത്. മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മാറഞ്ചേരി പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് അനുവദിക്കുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്