മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന ജീവൻരക്ഷാ ചലഞ്ചിന് ബുധനാഴ്ച തുടക്കമാകും

മാറഞ്ചേരിയിലെ സാമൂഹിക സാംസ്കാരിക സാന്ത്വന പ്രവർത്തനങ്ങളിൽ സജീവമായ മാറഞ്ചേരി  ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന ജീവൻരക്ഷാ ചലഞ്ചിന് ബുധനാഴ്ച തുടക്കമാകും. സാന്ത്വന പ്രവർത്തനങ്ങൾക്കായി  നാല് ലക്ഷം രൂപയിലധികം വരുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ ചലഞ്ചിന്റെ ഭാഗമായി സജ്ജമാക്കിയതായി മാറഞ്ചേരി ട്രസ്റ്റ് ഭാരവാഹികൾ മാറഞ്ചേരിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഫാരി ഗ്രൂപ്പ് എം.ഡി മടപ്പാട്ട് അബൂബക്കർ നേതൃത്വം നൽകുന്ന മാറഞ്ചേരി ട്രസ്റ്റ് കാൻസർ കെയർ എന്ന പദ്ധതി അടുത്തുതന്നെ നടപ്പിൽ വരുമെന്നും  ഇവർ അറിയിച്ചു. പദ്ധതിയുടെ വിതരണോദ്ഘാടനം പെരുമ്പടപ്പ് സ്റ്റേഷൻ എസ്. എച്ച്. ഒ കേഴ്സൺ മാർക്കോസ് നിർവഹിക്കും. മാറഞ്ചേരി കമ്യൂണിറ്റി ഹെൽത്ത് സെൻറർലെ മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺ സോമനാഥ് മുഖ്യപ്രഭാഷണം നടത്തും. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഇ. സിന്ധു , മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീറ ഇളയിടത്ത് തുടങ്ങിയവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പി. എം അബ്ദുൽ വഹാബ്, എം. ടി നജീബ്, പി.നൗഷാദ് , അഷ്റഫ് പുച്ചാമം തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരിയിലെ സാമൂഹിക സാംസ്കാരിക സാന്ത്വന പ്രവർത്തനങ്ങളിൽ സജീവമായ മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന ജീവൻരക്ഷാ ...    Read More on: http://360malayalam.com/single-post.php?nid=5588
മാറഞ്ചേരിയിലെ സാമൂഹിക സാംസ്കാരിക സാന്ത്വന പ്രവർത്തനങ്ങളിൽ സജീവമായ മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന ജീവൻരക്ഷാ ...    Read More on: http://360malayalam.com/single-post.php?nid=5588
മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന ജീവൻരക്ഷാ ചലഞ്ചിന് ബുധനാഴ്ച തുടക്കമാകും മാറഞ്ചേരിയിലെ സാമൂഹിക സാംസ്കാരിക സാന്ത്വന പ്രവർത്തനങ്ങളിൽ സജീവമായ മാറഞ്ചേരി ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന ജീവൻരക്ഷാ ചലഞ്ചിന് ബുധനാഴ്ച തുടക്കമാകും. സാന്ത്വന പ്രവർത്തനങ്ങൾക്കായി നാല് ലക്ഷം രൂപയിലധികം വരുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്