മാറഞ്ചേരി സെന്ററിൽ മെയിൻ റോഡിന്റെ സൈഡിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യത്തിൽ പ്രതികരിച്ച് റിയാദ് മാറഞ്ചേരി

മാറഞ്ചേരി സെന്ററിൽ പഞ്ചായത്ത്‌ ഓഫീസിന്റെ മൂക്കിൻ തുമ്പിൽ മെയിൻ റോഡിന്റെ സൈഡിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യത്തിൽ പ്രതികരിച്ച് ഓട്ടോ ഡ്രൈവർ റിയാദ് മാറഞ്ചേരി.  മാറഞ്ചേരി സെന്ററിൽ, പഞ്ചായത്ത്‌ ഓഫീസിന്റെ മൂക്കിൻ തുമ്പിൽ മെയിൻ റോഡിന്റെ സൈഡിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യമാണ് ഈ കാണുന്നത്. ഉച്ച കഴിഞ്ഞാൽ റോഡിന്റെ ഇരുവശവും അനധികൃതമായ മത്സ്യ കച്ചവടക്കാരുടെ വിളയാട്ടമാണെന്നും റിയാദ് മാറഞ്ചേരി പറയുന്നു. ഹാർബറിൽ പോയ പ്രതീതി. പ്ലാസ്റ്റിക് മാലിന്യം കൂടാതെ മീൻ വെള്ളം  കെട്ടിക്കിടന്നിട്ടുള്ള നാറ്റം വേറെയും.'ഇവിടെ മൽസ്യവില്പന അനുവദിനീയമല്ല' എന്നൊരു ബോർഡ് അവിടെ നോക്കുകുത്തിയായി നിൽക്കുന്നുണ്ട്. കർശന നടപടി സ്വീകരിക്കാത്തിടത്തോളം വിവിധ സ്ഥലത്ത് നിന്നും വരുന്ന മൽസ്യവില്പനക്കാർ ആ ബോർഡിന് താഴെത്തന്നെ മൽസ്യവില്പന നടത്തുകയും ചെയ്യും. ഓവുചാലിലേക്ക് വെള്ളം പോവുന്ന ഭാഗം അടഞ്ഞത് തുഴഞ്ഞുവിട്ട ശേഷം(ആ കർമ്മം ചെയ്യാനും  ഞങ്ങൾ ഓട്ടോ ഡ്രൈവർമാർ തന്നെ മുന്നിട്ടിറങ്ങണം) ബാക്കിയുള്ള മാലിന്യമാണ് ചിത്രത്തിൽ കാണുന്നത്.  പഞ്ചായത്ത്‌ അധികൃതരും ആരോഗ്യപ്രവർത്തകരും നിത്യേന ഇത് കാണുന്നുണ്ട്. കണ്ടിട്ടും കണ്ണടച്ച് ഇരുട്ടാക്കുകയാണ്. 


മഴക്കാലരോഗങ്ങളിൽ നിന്നും കോവിഡ് മഹാമാരിയിൽ നിന്നും രക്ഷനേടാൻ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാൻ പറയുന്ന പഞ്ചായത്ത്‌ അധികൃതരും ആരോഗ്യവകുപ്പും മാറഞ്ചേരി സെന്ററിൽ തന്നെ കുമിഞ്ഞുകൂടുന്ന ഈ മാലിന്യത്തിനെതിരെ മുഖം തിരിക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല. 


PWD, റോഡ് വീതി കൂട്ടി കോൺക്രീറ്റ് ചെയ്തതും,ഓവ്ചാലുണ്ടാക്കി മുകളിൽ സ്ലാബിട്ട് നടപ്പാതയുണ്ടാക്കിയതും, അവിടെ മൽസ്യവില്പന നടത്തി മാലിന്യകൂമ്പാരമുണ്ടാക്കാനും അടുത്തുള്ള കടക്കാർക്ക് സാധനങ്ങൾ ഇറക്കിവെച്ച് കച്ചവടം ചെയ്യാനും അവരുടെ വേസ്റ്റ് തള്ളാനുമല്ല. വാഹനം പാർക്ക് ചെയ്യാനും കാൽനട യാത്രക്കാർക്ക് സൗകര്യമായി വഴിനടക്കാനുമാണ്. ആ സ്ഥലത്താണ് നാറുന്ന രീതിയിൽ ഇങ്ങനെ മാലിന്യം കെട്ടിക്കിടന്ന് ചീഞ്ഞളിഞ്  പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവുന്നത്. 


പലതവണ പലരും പല രീതിയിൽ ഇക്കാര്യം അധികൃതരെ അറിയിച്ചെങ്കിലും,അധികൃതരുടെ ഭാഗത്ത്നിന്നുള്ള നിസ്സംഗതയും മൗനവും കൊണ്ടാണ് ഇവിടെ ഇങ്ങനെ പറയേണ്ടിവന്നത്. ഇനിയെങ്കിലും വേണ്ടപ്പെട്ടവർ ഇതിനെതിരെ ഉചിതമായ നടപടിയെടുക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും  റിയാദ് മാറഞ്ചേരി പറയുന്നു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി സെന്ററിൽ പഞ്ചായത്ത്‌ ഓഫീസിന്റെ മൂക്കിൻ തുമ്പിൽ മെയിൻ റോഡിന്റെ സൈഡിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യത...    Read More on: http://360malayalam.com/single-post.php?nid=5580
മാറഞ്ചേരി സെന്ററിൽ പഞ്ചായത്ത്‌ ഓഫീസിന്റെ മൂക്കിൻ തുമ്പിൽ മെയിൻ റോഡിന്റെ സൈഡിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യത...    Read More on: http://360malayalam.com/single-post.php?nid=5580
മാറഞ്ചേരി സെന്ററിൽ മെയിൻ റോഡിന്റെ സൈഡിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യത്തിൽ പ്രതികരിച്ച് റിയാദ് മാറഞ്ചേരി മാറഞ്ചേരി സെന്ററിൽ പഞ്ചായത്ത്‌ ഓഫീസിന്റെ മൂക്കിൻ തുമ്പിൽ മെയിൻ റോഡിന്റെ സൈഡിൽ കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യത്തിൽ പ്രതികരിച്ച് ഓട്ടോ ഡ്രൈവർ റിയാദ് മാറഞ്ചേരി. മാറഞ്ചേരി സെന്ററിൽ, പഞ്ചായത്ത്‌ ഓഫീസിന്റെ മൂക്കിൻ തുമ്പിൽ മെയിൻ റോഡിന്റെ സൈഡിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്