പൊന്നാനി ഹാർബറിൽ നിന്ന് മൽസ്യബന്ധനത്തിന് പോയി കാണാതായ മൽസ്യ തൊഴിലാളികളെ കണ്ടെത്തുന്നതിന് എം.എൽ.എയുടെ അടിയന്തിര ഇടപെടൽ

പൊന്നാനി ഹാർബറിൽ നിന്ന് മൽസ്യബന്ധനത്തിന് പോയി കാണാതായ മൽസ്യ തൊഴിലാളികളെ കണ്ടെത്തുന്നതിന് എം.എൽ.എയുടെ അടിയന്തിര ഇടപെടൽ. പൊന്നാനി ഹാർബറിൽ നിന്ന് 25-08-2021 ന് മത്സ്യബന്ധനത്തിന്  പോയ "ഷഹബാസ്" എന്ന പേരിലുള്ള ഫൈബർ വള്ളം തിരിച്ചെത്താത്തതിനെ തുടർന്ന് 28-08-2021ന് ബന്ധപ്പെട്ടവർ പൊന്നാനി കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു . പൊന്നാനി മരക്കടവ് സ്വദേശിയായ ഹബീബ് തണ്ണീർക്കുടിയന്റെ ഉടമസ്ഥതതയിലുള്ള ഫൈബർ വള്ളത്തിൽ പൊന്നാനി സ്വദേശികളായ ഖാലിദ് , ബാദുഷ , തിരുവനന്തപുരം സ്വദേശികളായ സാബു , ജോസഫ് , ബംഗാൾ സ്വദേശി സിറാജ് എന്നിങ്ങനെ അഞ്ചു പേരെയാണ് കാണാതായിട്ടുള്ളത്.


വിവരമറിഞ്ഞയുടൻ പൊന്നാനി  പി. നന്ദകുമാർ എം.എൽ.എ, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ , ഫിഷറീസ് ഡയറക്ടർ , ജില്ലാ കളക്ടർ , ബേപ്പൂർ - എറണാകുളം കോസ്റ്റ്ഗാർഡ് മേധാവികൾ , കോസ്റ്റൽ പോലീസ് ഐജി ,മലപ്പുറം എസ്പി  എന്നിവരെ വിവരമറിയിക്കുകയും ഇതിനെ തുടർന്ന്  ബേപ്പൂർ - എറണാകുളം ഗാർഡ് ടീമുകൾ മൽസ്യ തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചിൽ ഊര്ജിതപ്പെടുത്തിയിരിക്കുകയാണ് .

ഇന്ന് എംഎൽഎ നേരിട്ടെത്തി പൊന്നാനി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ർ ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്‌തു. മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കളായ (CITU) ഹമീദ് , റഹീം , സഹീർ എന്നിവരും എംഎൽഎക്കൊപ്പം ഉണ്ടായിരുന്നു .

#360malayalam #360malayalamlive #latestnews

പൊന്നാനി ഹാർബറിൽ നിന്ന് മൽസ്യബന്ധനത്തിന് പോയി കാണാതായ മൽസ്യ തൊഴിലാളികളെ കണ്ടെത്തുന്നതിന് എം.എൽ.എയുടെ അടിയന്തിര ഇടപെടൽ. പൊന്നാന...    Read More on: http://360malayalam.com/single-post.php?nid=5578
പൊന്നാനി ഹാർബറിൽ നിന്ന് മൽസ്യബന്ധനത്തിന് പോയി കാണാതായ മൽസ്യ തൊഴിലാളികളെ കണ്ടെത്തുന്നതിന് എം.എൽ.എയുടെ അടിയന്തിര ഇടപെടൽ. പൊന്നാന...    Read More on: http://360malayalam.com/single-post.php?nid=5578
പൊന്നാനി ഹാർബറിൽ നിന്ന് മൽസ്യബന്ധനത്തിന് പോയി കാണാതായ മൽസ്യ തൊഴിലാളികളെ കണ്ടെത്തുന്നതിന് എം.എൽ.എയുടെ അടിയന്തിര ഇടപെടൽ പൊന്നാനി ഹാർബറിൽ നിന്ന് മൽസ്യബന്ധനത്തിന് പോയി കാണാതായ മൽസ്യ തൊഴിലാളികളെ കണ്ടെത്തുന്നതിന് എം.എൽ.എയുടെ അടിയന്തിര ഇടപെടൽ. പൊന്നാനി ഹാർബറിൽ നിന്ന് 25-08-2021 ന് മത്സ്യബന്ധനത്തിന് പോയ "ഷഹബാസ്" എന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്