വാക്സിൻ സ്വജനപക്ഷപാതം: ബി.ജെ.പി. പ്രത്യക്ഷ സമരത്തിലേക്ക്

വാക്സിൻ സ്വജനപക്ഷപാതം: ബി.ജെ.പി. പ്രത്യക്ഷ സമരത്തിലേക്ക്...

മാറഞ്ചേരി: മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി വാക്സിൻ വിതരണത്തിൽ സ്വജനപക്ഷപതവും രാഷ്ട്രീയവും കാണിക്കുന്നതായി ബി.ജെ.പി. നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാക്സിൻ കുത്തിവെപ്പിനായി രജിസ്റ്റർ ചെയ്തു കാത്തുനിൽക്കുന്നവരെ നോക്കുതിയാക്കി പാർട്ടി നേതാക്കൾ നൽകുന്ന പട്ടിക പ്രകാരമാണ് വാക്സിൻ വിതരണം നടത്തുന്നത്. കഴിഞ്ഞദിവസം ഓരോ വാർഡിനും 19 പേർക്ക് വാക്സിൻ നൽകിയതിലും ഭരണസമിതിയുടെ പാർട്ടിക്കാർക്ക് നൽകി രാഷ്ട്രീയം കളിക്കുകയാണ്. ഇതിന് പുറമെ 19 വാക്സിൻ ഓരോ വാർഡിനും നൽകുമ്പോൾ പതിനാലാം വാർഡിൽമാത്രം 28 വാക്സിൻ വിതരണം നടത്തിയെന്നും നേതാക്കൾ പറഞ്ഞു. പൊതുജനങ്ങളെ സംഘടിപ്പിച്ചു വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ ധർണ, സത്യാഗ്രഹം തുടങ്ങിയ സമരങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. വന്നേരിനാട് പ്രസ്സ് ഫോറത്തിൽ ബി.ജെ.പി. മാറഞ്ചേരി പഞ്ചായത്ത് കമ്മിറ്റി നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന സമിതിയംഗം കെ.പി. മാധവൻ, പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കാക്കൊള്ളി, ജനറൽ സെക്രട്ടറി ഷാജു തറയിൽ, പൊന്നാനി മണ്ഡലം കമ്മിറ്റിയംഗം കെ.പി. ശ്രീധരൻ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി വാക്സിൻ വിതരണത്തിൽ സ്വജനപക്ഷപതവും രാഷ്ട്രീയവും കാണിക്കുന്നതായി ബി.ജെ.പി. നേതാക്കൾ വാർത്ത...    Read More on: http://360malayalam.com/single-post.php?nid=5571
മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി വാക്സിൻ വിതരണത്തിൽ സ്വജനപക്ഷപതവും രാഷ്ട്രീയവും കാണിക്കുന്നതായി ബി.ജെ.പി. നേതാക്കൾ വാർത്ത...    Read More on: http://360malayalam.com/single-post.php?nid=5571
വാക്സിൻ സ്വജനപക്ഷപാതം: ബി.ജെ.പി. പ്രത്യക്ഷ സമരത്തിലേക്ക് മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി വാക്സിൻ വിതരണത്തിൽ സ്വജനപക്ഷപതവും രാഷ്ട്രീയവും കാണിക്കുന്നതായി ബി.ജെ.പി. നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാക്സിൻ കുത്തിവെപ്പിനായി രജിസ്റ്റർ ചെയ്തു കാത്തുനിൽക്കുന്നവരെ നോക്കുതിയാക്കി പാർട്ടി നേതാക്കൾ നൽകുന്ന പട്ടിക പ്രകാരമാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്