അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികൾക്ക് മൂക്കുകയറിടാൻ പൊന്നാനി നഗരസഭ

നഗരസഭാ പരിധിയിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ച് കെട്ടാനൊരുങ്ങുകയാണ് പൊന്നാനി നഗരസഭ. നഗരസഭയുടെ വിവിധ തെരുവുകളിൽ ആടു മാടുകളുടെ വിഹാരം കൂടുതലായ സാഹചര്യത്തിലാണ്  ഇത്തരം തീരുമാനമെടുത്തിട്ടുള്ളത്.  ഇവകാരണം അപകടങ്ങൾ പതിവാകുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ നഗരസഭ പിടികൂടുന്ന മാടുകളെ ലേലത്തിൽ വിൽക്കും. അതിന് മുമ്പ് ഉടമസ്ഥർ സ്വമേധയാ ഇവയെ പിടിച്ചുകെട്ടി നിയമ നടപടികളിൽ നിന്നും ഒഴിവാകണമെന്ന് പൊന്നാനി നഗരസഭാ സെക്രട്ടറി അറിയിച്ചു. 


പൊന്നാനി നഗരസഭയുടെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർപേഴ്സൺ ബിന്ധു സിദ്ധാർത്ഥൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.ആബിദ, രജീഷ് ഊപ്പാല, ഒ.ഒ ഷംസു, ഷീനാസുദേശൻ, ടി.മുഹമ്മദ് ബഷീർ, നഗരസഭാ സെക്രട്ടറി മനോജ് കുമാർ, മുനിസിപ്പൽ എഞ്ചിനീയർ സുജിത്ത് ഗോപിനാഥ്, ഹെൽത്ത് ഇൻസ്പെക്ടർ സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

നഗരസഭാ പരിധിയിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ച് കെട്ടാനൊരുങ്ങുകയാണ് പൊന്നാനി നഗരസഭ. നഗരസഭയുടെ വിവിധ തെരുവുകളി...    Read More on: http://360malayalam.com/single-post.php?nid=5520
നഗരസഭാ പരിധിയിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ച് കെട്ടാനൊരുങ്ങുകയാണ് പൊന്നാനി നഗരസഭ. നഗരസഭയുടെ വിവിധ തെരുവുകളി...    Read More on: http://360malayalam.com/single-post.php?nid=5520
അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികൾക്ക് മൂക്കുകയറിടാൻ പൊന്നാനി നഗരസഭ നഗരസഭാ പരിധിയിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ച് കെട്ടാനൊരുങ്ങുകയാണ് പൊന്നാനി നഗരസഭ. നഗരസഭയുടെ വിവിധ തെരുവുകളിൽ ആടു മാടുകളുടെ വിഹാരം കൂടുതലായ സാഹചര്യത്തിലാണ് ഇത്തരം തീരുമാനമെടുത്തിട്ടുള്ളത്. ഇവകാരണം അപകടങ്ങൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്