നഗരസഭാ സേവനങ്ങള്‍ വീട്ടുമുറ്റത്ത്; രണ്ടാമത്തെ വാര്‍ഡുതല ജനസേവന കേന്ദ്രം തുറന്നു

നഗരസഭാ സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനായി  പൊന്നാനി നഗരസഭയില്‍ രണ്ടാമത്തെ ജനസേവന കേന്ദ്രം (സേവാ ഗ്രാമം) പ്രവര്‍ത്തനം ആരംഭിച്ചു. നായാടി കോളനി 44-ാം വാര്‍ഡിലാണ് രണ്ടാമത്തെ ജനസേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. വാര്‍ഡിലെ അങ്കണവാടിയാണ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്. വാര്‍ഡ് തലത്തില്‍ കൗണ്‍സിലറുടെ ഓഫീസായും നഗരസഭയുടെ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സേവാഗ്രാം ഓഫീസായും കേന്ദ്രം പ്രവര്‍ത്തിക്കും.


ആദ്യഘട്ടത്തില്‍ സേവനങ്ങളുടെയും ആനൂകൂല്യങ്ങളുടെയും അപേക്ഷകളും മറ്റും കേന്ദ്രത്തില്‍ നിന്നും ലഭ്യമാകും. നഗരസഭയില്‍ വാര്‍ഡ് 26 ലാണ് ആദ്യ ജനസേവന കേന്ദ്രം ആരംഭിച്ചത്.
പൊന്നാനി നഗരസഭയുടെ പുതിയ ഭരണ സമിതിയുടെ പ്രധാന പദ്ധതികളിലൊന്നാണ് മുഴുവന്‍ വാര്‍ഡുകളിലും ജനസേവാ കേന്ദ്രങ്ങള്‍ തുടങ്ങുകയെന്നത്. ഇതിന്റെ തുടര്‍ച്ചയായി  വാര്‍ഡ് തലത്തില്‍ കൗണ്‍സിലറുടെ ഓഫീസ്/ ജനസേവന കേന്ദ്രം എന്ന തരത്തില്‍ സേവാഗ്രാം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ നഗരസഭ കൗണ്‍സില്‍ തീരുമാനമെടുക്കുകയും ചെയ്തു. അങ്കണവാടി കെട്ടിടം, ഹെല്‍ത്ത് സെന്ററുകള്‍, കമ്മ്യൂണിറ്റി ഹാള്‍, ഷോപ്പിങ് കോംപ്ലക്‌സില്‍ ലഭ്യമാകുന്ന സ്ഥലം, ഘടക സ്ഥാപനങ്ങളില്‍ ലഭ്യമാകുന്ന സ്ഥലം, ഒഴിഞ്ഞുകിടക്കുന്നതും  ഉപയോഗയോഗ്യമായ തുമായ മറ്റ് കെട്ടിടങ്ങള്‍  എന്നിവയാണ് ഓഫീസ് ആയി പ്രവര്‍ത്തിക്കുക.

നഗരസഭയിലെ രണ്ടാമത്തെ കേന്ദ്രം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം  ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം.ആബിദ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.റാസിക്, പി.വി രമണന്‍, വി. ഇക്ബാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

നഗരസഭാ സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനായി പൊന്നാനി നഗരസഭയില്‍ രണ്ടാമത്തെ ജനസേവന കേന്ദ്രം (സേവാ ഗ്രാമം) പ്രവര്‍ത്...    Read More on: http://360malayalam.com/single-post.php?nid=5519
നഗരസഭാ സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനായി പൊന്നാനി നഗരസഭയില്‍ രണ്ടാമത്തെ ജനസേവന കേന്ദ്രം (സേവാ ഗ്രാമം) പ്രവര്‍ത്...    Read More on: http://360malayalam.com/single-post.php?nid=5519
നഗരസഭാ സേവനങ്ങള്‍ വീട്ടുമുറ്റത്ത്; രണ്ടാമത്തെ വാര്‍ഡുതല ജനസേവന കേന്ദ്രം തുറന്നു നഗരസഭാ സേവനങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനായി പൊന്നാനി നഗരസഭയില്‍ രണ്ടാമത്തെ ജനസേവന കേന്ദ്രം (സേവാ ഗ്രാമം) പ്രവര്‍ത്തനം ആരംഭിച്ചു. നായാടി കോളനി 44-ാം വാര്‍ഡിലാണ് രണ്ടാമത്തെ ജനസേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. വാര്‍ഡിലെ അങ്കണവാടിയാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്