യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍ പുതുവാച്ചേരിയില്‍ യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ സഭവത്തില്‍ പനയത്താംപറമ്പ് സ്വദേശി പ്രശാന്ത് അറസ്റ്റിലായി. ഇന്നലെയാണ് പുതുവാച്ചേരിയില്‍ കൈകാലുകള്‍ കയറുപയോഗിച്ച് ബന്ധിച്ച നിലയില്‍   ചക്കരക്കല്ലില്‍ നിന്ന് കാണാതായ പി.പ്രജീഷ് എന്നയാളുടെ മൃതദേഹം കനാലില്‍ കണ്ടെത്തിയത്. 

കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചത്. പ്രജീഷിനെ കൊലപാത സംഘത്തിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത് പ്രശാന്താണെന്ന് കണ്ടെത്തി. ഇതിന് ശേഷമായിരുന്നു ഇന്ന് അറസ്റ്റ്.

പ്രദേശത്ത് മരംമോഷണക്കേസുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്കെതിരെ കൊല്ലപ്പെട്ട പ്രജീഷ് മൊഴി നല്‍കിയിരുന്നു. ഇതാകാം വൈരാഗ്യത്തിന് കാരണമെന്ന് വിലയിരുത്തലിലാണ് അന്വേഷണ സംഘം. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കും. പ്രജീഷിനെ കാണാതായെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കനാലില്‍ നിന്ന് ലഭിച്ചത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികളിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

#360malayalam #360malayalamlive #latestnews

കണ്ണൂര്‍ പുതുവാച്ചേരിയില്‍ യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ സഭവത്തില്‍ പനയത്താംപറമ്പ് സ്വദേശി പ്രശാന്ത് അറസ്റ്റിലായി. ഇന്നലെയ...    Read More on: http://360malayalam.com/single-post.php?nid=5505
കണ്ണൂര്‍ പുതുവാച്ചേരിയില്‍ യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ സഭവത്തില്‍ പനയത്താംപറമ്പ് സ്വദേശി പ്രശാന്ത് അറസ്റ്റിലായി. ഇന്നലെയ...    Read More on: http://360malayalam.com/single-post.php?nid=5505
യുവാവിന്റെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍ കണ്ണൂര്‍ പുതുവാച്ചേരിയില്‍ യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ സഭവത്തില്‍ പനയത്താംപറമ്പ് സ്വദേശി പ്രശാന്ത് അറസ്റ്റിലായി. ഇന്നലെയാണ് പുതുവാച്ചേരിയില്‍ കൈകാലുകള്‍ കയറുപയോഗിച്ച് ബന്ധിച്ച നിലയില്‍ ചക്കരക്കല്ലില്‍ നിന്ന് കാണാതായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്