സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കത്തിപ്പടരുന്നു

സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ എന്നിവരടക്കം മലബാര്‍ കലാപത്തില്‍ പങ്കെടുത്ത 387 ആള്‍ക്കാരുടെ പേരുകള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്നാണ് ഐസിഎച്ച്ആര്‍ നിയോഗിച്ച മൂന്നംഗ സമിതി അറിയിച്ചത്.

ചരിത്രം വളച്ചൊടിക്കാനുള്ള ബിജെപി അജണ്ടയുടെ ഭാഗമായാണ് നീക്കം ചെയ്യുന്നതെന്ന് ആരോപണവും ശക്തമായി. നേരത്തെ പുന്നപ്ര-വയലാര്‍, കരിവെള്ളൂര്‍-കാവുമ്പായി രക്തസാക്ഷികളെ സ്വാതന്ത്ര്യസമര പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ നീക്കവും ഐസിഎച്ച്ആര്‍ നടത്തിയിരുന്നു.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ കലാപ നേതാക്കളെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിനെതിരെയാണ് പ്രധിഷേധം ശക്തമാകുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഐ സി എച്ച് ആര്‍ നിയോഗിച്ച മൂന്നംഗ സമിതി സമര്‍പ്പിച്ച അവലോകന റിപ്പോര്‍ട്ടിലാണ് മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര രക്തസാക്ഷികളായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചത്.

1921-ല്‍ നടന്ന മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും വര്‍ഗീയ കലാപമാണെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. .മലബാര്‍ കലാപം ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയോ , ദേശീയ സ്വഭാവമുള്ളതോ ആയിരുന്നില്ലെന്നും സമിതി വിലയിരുത്തി. ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു കലാപമെന്നും കലാപം വിജയിച്ചാല്‍ അത് സംഭവിക്കുമായിരുന്നുവെന്നും രാജ്യത്തിന് ആ പ്രദേശം നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു എന്നുമാണ് സമിതിയുടെ കണ്ടെത്തല്‍.

സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച് സ്വതന്ത്ര സമര സേനാനികളുടെ പുതുക്കിയ പട്ടിക ഒക്ടോബറോടെ പ്രസിദ്ധീകരിക്കും. എന്നാല്‍ ഐസിഎച്ച്ആര്‍ ന്റെ മൂന്നഗ സമിതി ബിജെപിയുടെ കളിപ്പാവകളാണെന്നും, ചരിത്രം വളച്ചൊടിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കുകയാണെന്നുമുള്ള വിമര്‍ശനങ്ങള്‍ ഇതോടെ ശക്തമാകുകയാണ്. നേരത്തെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍നിന്ന് പുന്നപ്ര-വയലാര്‍, കരിവെള്ളൂര്‍, കാവുമ്പായി സമര നായകരെ ഒഴിവാക്കാന്‍ ഐസിഎച്ച്ആര്‍ ശ്രമിച്ചിരുന്നു.

1946ല്‍ നടന്ന പുന്നപ്ര വയലാര്‍ സമരം സ്വാതന്ത്ര്യത്തിനുശേഷം 1948ല്‍ നടന്നതായാണ് ഐസിഎച്ച്ആര്‍ നിഘണ്ടുവിലെ പരാമര്‍ശം. ഇക്കാര്യം ചൂണ്ടികാട്ടിയാണ് ഈ സമരങ്ങളെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ഐസിഎച്ച്ആര്‍ നടത്തിയത്. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ എടുകള്‍ മായ്ച്ചു കളയാനുള്ള ബിജെപി ഇടപെടലുകള്‍ക്കെതിരെ ഇതിനോടകം ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

#360malayalam #360malayalamlive #latestnews

സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രത...    Read More on: http://360malayalam.com/single-post.php?nid=5503
സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രത...    Read More on: http://360malayalam.com/single-post.php?nid=5503
സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കത്തിപ്പടരുന്നു സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ നീക്കം ചെയ്യാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസലിയാര്‍ എന്നിവരടക്കം മലബാര്‍ കലാപത്തില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്