സ്വർണ്ണം, വെള്ളി വ്യാപാരികൾ കരിദിനമാചരിച്ചു

പുതിയ ബിഐഎസ് ഹാൾമാർക്കിംങ്ങ് സംവിധാനമായ എച്ച് യു ഐ ഡി ( ഹാൾമാർക്കിംങ് യൂണിക്ക് ഐഡിൻ്റിഫിക്കേഷൻ) നടപ്പിലാക്കുന്നതിനെതിരെ എകെജിഎസ്എംഎ  മാറഞ്ചേരി യൂണിറ്റ് കരിദിനമാചരിച്ചു. അഖിലേന്ത്യ വ്യാപകമായി സ്വർണ്ണം, വെളളി വ്യാപാരികൾ സംയുക്തമായാണ് സമരം സംഘടിപ്പിക്കുന്നത്. സംസ്ഥാനതലത്തിൽ എകെജിഎസ്എംഎ (ആൾ കേരള ഗോൾഡ് & സിൽവർ മർച്ചൻ്റ് അസോസിയേഷൻ) ആണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്. മാറഞ്ചേരി യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധ സമരം എകെജിഎസ്എംഎ സംസ്ഥാന കമ്മിറ്റി അംഗം നെൽജോനീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. എച്ച് യു ഐ ഡി നടപ്പിലാക്കുന്നത്  രണ്ട് വർഷത്തേക്ക് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രിസിഡൻ്റ് പി.കെ അബ്ദുൾ സത്താർ അധ്യക്ഷനായി. പി. എം ഷെമീർ, ഉദയകുമാർ എന്നിവർ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

പുതിയ ബിഐഎസ് ഹാൾമാർക്കിംങ്ങ് സംവിധാനമായ എച്ച് യു ഐ ഡി ( ഹാൾമാർക്കിംങ് യൂണിക്ക് ഐഡിൻ്റിഫിക്കേഷൻ) നടപ്പിലാക്കുന്നതിനെതിരെ എകെജിഎ...    Read More on: http://360malayalam.com/single-post.php?nid=5502
പുതിയ ബിഐഎസ് ഹാൾമാർക്കിംങ്ങ് സംവിധാനമായ എച്ച് യു ഐ ഡി ( ഹാൾമാർക്കിംങ് യൂണിക്ക് ഐഡിൻ്റിഫിക്കേഷൻ) നടപ്പിലാക്കുന്നതിനെതിരെ എകെജിഎ...    Read More on: http://360malayalam.com/single-post.php?nid=5502
സ്വർണ്ണം, വെള്ളി വ്യാപാരികൾ കരിദിനമാചരിച്ചു പുതിയ ബിഐഎസ് ഹാൾമാർക്കിംങ്ങ് സംവിധാനമായ എച്ച് യു ഐ ഡി ( ഹാൾമാർക്കിംങ് യൂണിക്ക് ഐഡിൻ്റിഫിക്കേഷൻ) നടപ്പിലാക്കുന്നതിനെതിരെ എകെജിഎസ്എംഎ മാറഞ്ചേരി യൂണിറ്റ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്