കോവിഡ് പ്രതിസന്ധിയിൽ മാറഞ്ചേരിക്കൊപ്പം തണ്ണീർപന്തൽ

കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന മാറഞ്ചേരി പഞ്ചായത്തിലെ പ്രവാസി കുടുംബങ്ങൾ , നിത്യരോഗികൾ, നിർദ്ധന കുടുംബങ്ങൾ എന്നിവർക്ക് വേണ്ടി മാറഞ്ചേരി പ്രവാസി കൂട്ടായ്മ തണ്ണീർപന്തൽ അബൂദാബി ഘടകത്തിന്റെ  പർച്ചേസ് കൂപ്പൻ പദ്ധതി "ഒപ്പം"   തണ്ണീർപന്തൻ സെട്രൽ കമ്മറ്റി സെക്രട്ടറി ബഷീർ സിൽസില ഉൽഘാടനം ചെയ്തു. 


 രോഗികൾക്ക് മരുന്നും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണ സാധാങ്ങളും തിരഞ്ഞെടുത്ത സൂപ്പർ മാർകറ്റുകളിൽ നിന്നും ഫാർമസികളിൽ നിന്നും വാങ്ങാവുന്ന തരത്തിൽ രൂപകല്പന ചെയ്ത പദ്ധതിയാണ് ഒപ്പം.

പ്രവാസ ലോകത്തിരുന്ന് നാടിന്റേയും നാട്ടുകാരുടേയും സുഖ ദു:ഖങ്ങളിൽ ഒപ്പം നിന്ന് പ്രവർത്തിക്കുന്ന തണ്ണീർ പന്തലിന്റെ കോവിഡ് കാല സഹായ ഹസ്തമാണ് "ഒപ്പം" നിരവധി വൈവിധ്യമാർന്ന പരിപാടികളിലൂടെ മാറഞ്ചേരി പഞ്ചായത്തിലെ സാധാരണക്കാർക്കും പ്രവാസികൾക്കും തണ്ണീർപന്തലിലൂടെ നിരവധി സഹായങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്.


 ചെറിയ രീതിയിൽ ആരംഭിച്ച് മാറഞ്ചേരി പഞ്ചായത്ത് മുഴുവൻ പന്തലിച്ച സ്ഥിര വരുമാന പദ്ധതിയായ ആടും കൂടും ,

കോവിഡിന്റെ തുടക്കത്തിൽ യു.എ.ഇയിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കി സൗജന്യമായും കുറഞ്ഞ നിരക്കിലും ഫ്ലൈറ്റ് ചാർട്ടർ ചെയ്ത് നാട്ടിലെത്തിച്ചതും എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ്. യു.എ. ഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് നടത്തിവരാറുള്ള യു.എ.ഇ ലെ തന്നെ ഏറ്റവും വലിയ മാറഞ്ചേരിക്കാരുടെ ആഘോഷമായ  ആഘോഷ പന്തൽ എന്ന ഒത്തുച്ചേരൽ കോവിഡ് പ്രതിസന്ധിയിൽ രണ്ട് വർഷമായി നടത്താൻ കഴിയാത്ത ദു:ഖത്തിലാണ് തണ്ണീർപന്തൽ സംഘടനയും പ്രവർത്തകരും.

നാടിനൊപ്പവും പ്രവാസികൾക്കൊപ്പവും എന്നും കൂട്ടായി നിൽക്കുന്ന തണ്ണീർപന്തൽ പ്രവർത്തകരുടെ അത്മാർത്ഥമായ പ്രവർത്തനങ്ങളാണ് എല്ലാ പദ്ധതികളുടേയും വിജയമെന്ന് ഉൽഘാടന   ചടങ്ങിൽ പ്രസിഡണ്ട് ബഷീർ സിൽസില പറഞ്ഞു. പ്രസിഡണ്ടിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ സക്കീർ പൂളക്കൽ സ്വാഗതം പറഞ്ഞു. 

ബഷീർ സിൽസില അദ്ധ്യക്ഷത വഹിച്ചു. ഹഫീസ് കുന്നംമ്പുള്ളി , ഫാറൂക്ക് , എൻ.കെ ഇബ്രാഹിം, ബക്കർ കൂംവീട്ടിൽ, സമീർ എന്നിവർ പങ്കെടുത്തു. കാങ്ങിലയിൽ മുഹമ്മദലി നന്ദി രേഖപ്പെടുത്തി.


തണ്ണീർ പന്തൽ അബുദാബി ഘടകം 

പ്രസിഡന്റ് ലത്തീഫ് കൊട്ടിലുങ്ങൽ , സെക്രട്ടറി സജീർ ബിൻ മൊയ്തു

ഒപ്പം ചെയർമാൻ ഷാനിർ പരിച്ചകം 

കൺവീനർ ജാഫർ മാളിയേക്കൽ 

ഫിനാൻസ് കോഓർഡിനേറ്റർ ജിഷാർ പനമ്പാട് തുടങ്ങിയവരും നാട്ടിലെ 

പ്രവർത്തകരും  അടങ്ങിയ ടീമാണ് 

പ്രവർത്തങ്ങൾ കോഡീകരിക്കുന്നത്.

#360malayalam #360malayalamlive #latestnews

കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന മാറഞ്ചേരി പഞ്ചായത്തിലെ പ്രവാസി കുടുംബങ്ങൾ , നിത്യരോഗികൾ, നിർദ്ധന കുടുംബങ്ങൾ എന്നിവർക്ക് വ...    Read More on: http://360malayalam.com/single-post.php?nid=5494
കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന മാറഞ്ചേരി പഞ്ചായത്തിലെ പ്രവാസി കുടുംബങ്ങൾ , നിത്യരോഗികൾ, നിർദ്ധന കുടുംബങ്ങൾ എന്നിവർക്ക് വ...    Read More on: http://360malayalam.com/single-post.php?nid=5494
കോവിഡ് പ്രതിസന്ധിയിൽ മാറഞ്ചേരിക്കൊപ്പം തണ്ണീർപന്തൽ കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന മാറഞ്ചേരി പഞ്ചായത്തിലെ പ്രവാസി കുടുംബങ്ങൾ , നിത്യരോഗികൾ, നിർദ്ധന കുടുംബങ്ങൾ എന്നിവർക്ക് വേണ്ടി മാറഞ്ചേരി പ്രവാസി കൂട്ടായ്മ തണ്ണീർപന്തൽ അബൂദാബി ഘടകത്തിന്റെ പർച്ചേസ് കൂപ്പൻ പദ്ധതി "ഒപ്പം" രോഗികൾക്ക് മരുന്നും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് ഭക്ഷണ സാധാങ്ങളും തിരഞ്ഞെടുത്ത സൂപ്പർ മാർകറ്റുകളിൽ നിന്നും ഫാർമസികളിൽ നിന്നും വാങ്ങാവുന്ന തരത്തിൽ രൂപകല്പന ചെയ്ത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്