നഗരസഭാ സേവനങ്ങൾ വീട്ടുമുറ്റത്ത്; വാർഡുതല ജനസേവന കേന്ദ്രങ്ങൾക്ക് പൊന്നാനിയിൽ തുടക്കമായി

നഗരസഭാ സേവനങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യമിട്ട്  പൊന്നാനി നഗരസഭയിൽ ജനസേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വാർഡ് തലത്തിൽ കൗൺസിലറുടെ ഓഫീസായും നഗരസഭയുടെ സേവനങ്ങൾ ലഭ്യമാക്കാനുള്ള സേവാഗ്രാം ഓഫീസായും കേന്ദ്രം പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ സേവനങ്ങളുടെയും ആനൂകൂല്യങ്ങളുടെയും അപേക്ഷകളും മറ്റും കേന്ദ്രത്തിൽ നിന്നും ലഭ്യമാകും. 


പൊന്നാനി നഗരസഭയുടെ പുതിയ ഭരണ സമിതിയുടെ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതാണ് മുഴുവൻ വാർഡുകളിലും ജനസേവാ കേന്ദ്രങ്ങൾ തുടങ്ങുകയെന്നത്. ഇതിൻ്റെ തുടർച്ചയായി  വാർഡ് തലത്തിൽ കൗൺസിലറുടെ ഓഫീസ്/ ജന സേവന കേന്ദ്രം എന്ന തരത്തിൽ സേവാഗ്രാം പ്രവർത്തനങ്ങൾ ആരംഭിക്കുവാൻ നഗരസഭ കൗൺസിൽ തീരുമാനമെടുക്കുകയും ചെയ്തു. അംഗൻവാടി കെട്ടിടം, ഹെൽത്ത് സെന്ററുകൾ, കമ്മ്യൂണിറ്റി ഹാൾ, ഷോപ്പിംഗ് കോംപ്ലക്സിൽ ലഭ്യമാകുന്ന സ്ഥലം, ഘടക സ്ഥാപനങ്ങളിൽ ലഭ്യമാകുന്ന സ്ഥലം, ഒഴിഞ്ഞുകിടക്കുന്നതും  ഉപയോഗയോഗ്യമായ തുമായ മറ്റ് കെട്ടിടങ്ങൾ  എന്നിവയാണ് ഓഫീസ്‌ ആയി പ്രവർത്തിക്കുക. 


നഗരസഭയിലെ പ്രഥമ സേവാഗ്രാം പ്രവർത്തനങ്ങൾ വാർഡ് 26 ൽ കടവനാട് നിള ലൈബ്രറി കേന്ദ്രത്തിൽ ആരംഭിച്ചു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം കേന്ദ്രം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ റീനപ്രകാശൻ, മുൻകൗൺസിലർ അനിൽകുമാർ, പുഷ്പ തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

നഗരസഭാ സേവനങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യമിട്ട് പൊന്നാനി നഗരസഭയിൽ ജനസേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ...    Read More on: http://360malayalam.com/single-post.php?nid=5465
നഗരസഭാ സേവനങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യമിട്ട് പൊന്നാനി നഗരസഭയിൽ ജനസേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ...    Read More on: http://360malayalam.com/single-post.php?nid=5465
നഗരസഭാ സേവനങ്ങൾ വീട്ടുമുറ്റത്ത്; വാർഡുതല ജനസേവന കേന്ദ്രങ്ങൾക്ക് പൊന്നാനിയിൽ തുടക്കമായി നഗരസഭാ സേവനങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യമിട്ട് പൊന്നാനി നഗരസഭയിൽ ജനസേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വാർഡ് തലത്തിൽ കൗൺസിലറുടെ ഓഫീസായും നഗരസഭയുടെ സേവനങ്ങൾ ലഭ്യമാക്കാനുള്ള സേവാഗ്രാം ഓഫീസായും കേന്ദ്രം പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ സേവനങ്ങളുടെയും ആനൂകൂല്യങ്ങളുടെയും അപേക്ഷകളും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്