എം.എല്‍.എയുടെ ഇടപെടല്‍ ഫലം കണ്ടു; പാലപ്പെട്ടി എ.എം.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടമൊരുങ്ങും

ദേശീയപാത വികസനത്തിന്റെ ഭാഗമായി മുഴുവനായും പൊളിച്ചു മാറ്റുന്ന പാലപ്പെട്ടി എ.എം.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങും. എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കാനും സ്‌കൂളിനായി സ്ഥലം വിട്ടു നല്‍കാനും പി.നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ രേഖാമൂലം ഉറപ്പു നല്‍കി. സ്‌കൂള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും എം.എല്‍.എ വിശദീകരിച്ചു. എം.എല്‍.എയുടെ നിര്‍ദേശങ്ങളോട് മാനേജ്മെന്റ് പ്രതിനിധികള്‍ അനുകൂലമായി പ്രതികരിച്ചു.
1939ല്‍ സ്‌കൂള്‍ സ്ഥാപിതമായ പാലപ്പെട്ടിയിലെ എ.എം.എല്‍.പി സ്‌കൂളില്‍ പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ മക്കളടക്കം നൂറോളം കുട്ടികളാണ്  പഠിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റപ്പെടുന്ന സ്‌കൂള്‍ തൊട്ടടുത്ത സ്ഥലത്ത് പുതുക്കി പണിയുമെന്ന് മാനേജ്മെന്റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുമ്പെടുത്ത തീരുമാനത്തില്‍ നിന്ന് മാനേജ്മെന്റ് പിന്‍മാറുന്ന നിലപാട് പിന്നീട് സ്വീകരിക്കുകയായിരുന്നു.സ്‌കൂള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനധ്യാപകയും പി.ടി.എയും പി.നന്ദകുമാര്‍ എം.എല്‍.എയ്ക്ക് നിവേദനം നല്‍കിയിരുന്നു. പൊതു വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയ്ക്ക് എം.എല്‍.എ കത്ത് നല്‍കിയതിനെ തുടര്‍ന്ന്  പി.നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ജില്ലയിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ഉന്നത ഉദ്യോഗസ്ഥര്‍ , ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പിടിഎ , മാനേജ്മെന്റ് എന്നിവര്‍ ഉള്‍പ്പെടെയുള്ള യോഗം ചേരാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിക്കുകയായിരുന്നു.യോഗത്തില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.സിന്ധു , പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ്  ബിനീഷ മുസ്തഫ, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്  കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.എച്ച് റംഷീന, മലപ്പുറം ജില്ലാ ഡി.ഡി.ഇ കുസുമം, പൊന്നാനി തഹസില്‍ദാര്‍ സുരേഷ് , തിരൂര്‍ വിദ്യാഭ്യാസ ജില്ലാ ഡി. ഇ.ഒ രമേഷ്‌കുമാര്‍, പൊന്നാനി ഉപജില്ല എ.ഇ.ഒ ഷോജ, ലാന്‍ഡ് അക്യുസിഷന്‍ തഹസില്‍ദാര്‍ ലിജി ജോര്‍ജ് , രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുനില്‍മാസ്റ്റര്‍ , ഉണ്ണികൃഷ്ണന്‍ , പി.ടി.എ പ്രസിഡന്റ് ഹുസൈന്‍ കാലടി , മാനേജ്മെന്റ് പ്രതിനിധികളായ രാജന്‍ , സുജയ , സുചിത്ര, പ്രധാനാധ്യാപിക ഷീബ , വാര്‍ഡ് അംഗം സുനില്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

ദേശീയപാത വികസനത്തിന്റെ ഭാഗമായി മുഴുവനായും പൊളിച്ചു മാറ്റുന്ന പാലപ്പെട്ടി എ.എം.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങും. എല്ലാ സ...    Read More on: http://360malayalam.com/single-post.php?nid=5463
ദേശീയപാത വികസനത്തിന്റെ ഭാഗമായി മുഴുവനായും പൊളിച്ചു മാറ്റുന്ന പാലപ്പെട്ടി എ.എം.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങും. എല്ലാ സ...    Read More on: http://360malayalam.com/single-post.php?nid=5463
എം.എല്‍.എയുടെ ഇടപെടല്‍ ഫലം കണ്ടു; പാലപ്പെട്ടി എ.എം.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടമൊരുങ്ങും ദേശീയപാത വികസനത്തിന്റെ ഭാഗമായി മുഴുവനായും പൊളിച്ചു മാറ്റുന്ന പാലപ്പെട്ടി എ.എം.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം ഒരുങ്ങും. എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കാനും സ്‌കൂളിനായി സ്ഥലം വിട്ടു നല്‍കാനും പി.നന്ദകുമാര്‍ എം.എല്‍.എയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്