പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണം - കവി ആലങ്കോട് ലീലാകൃഷ്‌ണൻ

പത്രം ഏതായിരുന്നാലും സത്യം ഒന്നാണെന്ന നിലപാടിൽ പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണമെന്ന് കവി ആലങ്കോട് ലീലാകൃഷ്‌ണൻ പറഞ്ഞു. വന്നേരിനാട് പ്രസ് ഫോറം ലോഗോ പ്രകാശന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. പത്രപ്രവർത്തനത്തിന്റെ പേരിൽ നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള എക്കാലത്തേയും പത്രപ്രവർത്തകർക്ക് മാതൃകയാണ്. കേരള ചരിത്രത്തിലെ സവിശേഷമായ സാംസ്‌കാരിക മേഖലയും നവോത്ഥാനകാലത്തിന്റെ തുടക്കം മുതൽ ഇന്നുവരെ നിരന്തര ചലനമുണ്ടായ മതേതര മാനവികതയുടെയും ദേശീയ പുരോഗമന പ്രസ്ഥാനങ്ങളുടെയും വിളനിലമായിരുന്ന പ്രദേശമാണ് വന്നേരിനാട്. 'മാതൃഭൂമി' യുടെ മാനേജിങ് എഡിറ്ററും ഡയറക്ടറുമൊക്കെയായിരുന്ന വി.എം. നായർ, 'മനോരമ' യിലെ ടി.കെ.ജി. നായർ മുതൽ ലോകംകണ്ട അപൂർവമായ പുരോഗമനവാദിയായിരുന്ന എം. റഷീദ് ഉൾപ്പെടെയുള്ള പത്രപ്രവർത്തകരുടെ ഈറ്റില്ലം കൂടിയായിരുന്നു വന്നേരിനാട്. മാധ്യമ പ്രവർത്തകരുടെ കൂട്ടായ്‌മയായ വന്നേരിനാട് പ്രസ് ഫോറം സാംസ്‌കാരിക വേദിയാവുമെന്നതിൽ സാംസ്‌കാരിക പ്രവർത്തകനെന്ന നിലയിൽ എനിക്ക് സംശയമില്ലെന്നും ആലങ്കോട് ലീലാകൃഷ്‌ണൻ പറഞ്ഞു. പ്രസ് ഫോറം പ്രസിഡൻറ് രമേഷ് അമ്പാരത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാറൂഖ് വെളിയങ്കോട്, ഖജാൻജി പി.എ. സജീഷ്, രക്ഷാധികാരി പ്രസന്നൻ കല്ലൂർമ്മ, വൈസ് പ്രസിഡൻറ് ഷാജി ചപ്പയിൽ, ജോ. സെക്രട്ടറി പ്രത്യുഷ് വാരിവളപ്പിൽ, ഷാഫി ചങ്ങരംകുളം, പ്രേമദാസൻ മൂക്കുതല എന്നിവർ പ്രസംഗിച്ചു. മാറഞ്ചേരി സ്വദേശി റഫീഖ് ജിബ്രാനാണ് ലോഗോ രൂപകല്പന ചെയ്‌തത്‌.

#360malayalam #360malayalamlive #latestnews

പത്രം ഏതായിരുന്നാലും സത്യം ഒന്നാണെന്ന നിലപാടിൽ പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണമെന്ന് കവി ആലങ്കോട...    Read More on: http://360malayalam.com/single-post.php?nid=5451
പത്രം ഏതായിരുന്നാലും സത്യം ഒന്നാണെന്ന നിലപാടിൽ പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണമെന്ന് കവി ആലങ്കോട...    Read More on: http://360malayalam.com/single-post.php?nid=5451
പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണം - കവി ആലങ്കോട് ലീലാകൃഷ്‌ണൻ പത്രം ഏതായിരുന്നാലും സത്യം ഒന്നാണെന്ന നിലപാടിൽ പത്രപ്രവർത്തനം നിർഭയമായി സത്യം പറയാൻ കഴിയുന്നവരുടെ വേദിയാകണമെന്ന് കവി ആലങ്കോട് ലീലാകൃഷ്‌ണൻ പറഞ്ഞു. വന്നേരിനാട് പ്രസ് ഫോറം ലോഗോ പ്രകാശന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്