നല്ല ഭക്ഷണ പ്രസ്ഥാനം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിലിറങ്ങി

ആരോഗ്യ ജീവിതം പ്രോത്സാഹിപ്പിക്കുന്ന കൃഷി രീതികളെ പ്രചരിപ്പിക്കുകയും കാർഷിക ഉൽപ്പന്നങ്ങൾക്കായി പ്രാദേശിക വിപണി സംവിധാനം സംഘടിപ്പിക്കുകയും ചെയ്ത പൊന്നാനി താലൂക്ക് നല്ല ഭക്ഷണ പ്രസ്ഥാനം ബ്രാൻ്റിംഗുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി. 

പൊന്നാനിയിലും പരിസര പ്രദേശങ്ങളിലുമായി ഉൽപ്പാദിപ്പിച്ച വിഷവിമുക്തമായ മഞ്ഞൾപ്പൊടി, വെളിച്ചെണ്ണ, , തവിടുള്ള പുട്ടുപൊടി, പത്തിരിപ്പൊടി, അവിൽ, കുരുമുളക് പൊടി തുടങ്ങിയവയാണ് ബ്രാൻഡഡ് ഉൽപ്പന്നങ്ങളായി ആദ്യഘട്ടത്തിൽ ഇറക്കുന്നത്. പുളിക്കക്കടവിലെ നല്ല ഭക്ഷണ പ്രസ്ഥാനം ദിവസച്ചന്തയിൽ നടന്ന ചടങ്ങിൽ പി. നന്ദകുമാർ എം.എൽ.എ ഉൽപ്പന്നങ്ങൾ സി. ജി താരാനാഥന് നൽകി വിപണനോദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല, വി .അശോക കുമാർ, ഡോ: എം സിജിൻ, എ. ആർ അമ്പിളി, വി. പി ഗംഗാധരൻ, ഗീത, ഉദയ, ബിന്ദു, രിജിത, വാസുദേവൻ നമ്പൂതിരി , തുടങ്ങിയവർ പങ്കെടുത്തു പച്ചക്കറികൾ, പഴങ്ങൾ, പലവ്യഞ്ജനങ്ങൾ പാലുൽപ്പന്നങ്ങൾ, കോഴിമുട്ട തുടങ്ങിയവ  ലഭ്യമാകുന്ന സ്ഥിരം  ദിവസച്ചന്ത രാവിലെ ഒമ്പത് മുതൽ വൈകീട്ട്  ഏഴ് വരെയാണ് പ്രവർത്തിക്കുന്നത്. ദിവസച്ചന്തയിലെ ഫോൺ നമ്പർ 96560 86680

#360malayalam #360malayalamlive #latestnews

ആരോഗ്യ ജീവിതം പ്രോത്സാഹിപ്പിക്കുന്ന കൃഷി രീതികളെ പ്രചരിപ്പിക്കുകയും കാർഷിക ഉൽപ്പന്നങ്ങൾക്കായി പ്രാദേശിക വിപണി സംവിധാനം സംഘടി...    Read More on: http://360malayalam.com/single-post.php?nid=5444
ആരോഗ്യ ജീവിതം പ്രോത്സാഹിപ്പിക്കുന്ന കൃഷി രീതികളെ പ്രചരിപ്പിക്കുകയും കാർഷിക ഉൽപ്പന്നങ്ങൾക്കായി പ്രാദേശിക വിപണി സംവിധാനം സംഘടി...    Read More on: http://360malayalam.com/single-post.php?nid=5444
നല്ല ഭക്ഷണ പ്രസ്ഥാനം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിലിറങ്ങി ആരോഗ്യ ജീവിതം പ്രോത്സാഹിപ്പിക്കുന്ന കൃഷി രീതികളെ പ്രചരിപ്പിക്കുകയും കാർഷിക ഉൽപ്പന്നങ്ങൾക്കായി പ്രാദേശിക വിപണി സംവിധാനം സംഘടിപ്പിക്കുകയും ചെയ്ത പൊന്നാനി താലൂക്ക് നല്ല ഭക്ഷണ പ്രസ്ഥാനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്