ചിങ്ങം ഒന്ന്: കര്‍ഷക ദിനാചരണം നഗരസഭയില്‍ സുമുചിതമായി ആചരിച്ചു

പൊന്നാനി നഗരസഭയില്‍ കര്‍ഷക ദിനം സമുചിതമായി ആചരിച്ചു. 
ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭയുടെ  കീഴിലുള്ള രണ്ട് കൃഷിഭവനുകളിലെ പ്രധാന കര്‍ഷകരെ ആദരിച്ചു. പൊന്നാനി, ഈഴുവത്തിരുത്തി എന്നീ കൃഷിഭവനുകളിലെ കീഴിലുള്ള കര്‍ഷകരെയാണ് ആദരിച്ചത്. പൊന്നാനി കൃഷിഭവന്റെ ദിനാചരണം നഗരസഭാ കോണ്‍ഫറന്‍സ് ഹാളിലും ഈഴുവത്തിരുത്തി കൃഷിഭവന്റെ ദിനാചരണം ഈഴുവത്തിരുത്തി പി.എച്ച്.എസി കോണ്‍ഫറന്‍സ് ഹാളിലുമാണ് സംഘടിപ്പിച്ചത്. കര്‍ഷക ദിനാചരണങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം  നിര്‍വഹിച്ചു. പൊന്നാനി കൃഷിഭവന്റെ കീഴില്‍ ശിവദാസന്‍ ആനപ്പടി, മുരളി, കളത്തില്‍ ഗംഗാധരന്‍, സുധാകരന്‍ പള്ളപ്രം, ടി.സിന്ധു, രാമന്‍ ആനപ്പടി എന്നിവരെയും ഈഴുവത്തിരുത്തി കൃഷിഭവന്റെ കീഴില്‍ പുഷ്പ, നിമ്മി, ശാരദ, ശാരദാ ടീച്ചര്‍, ആഷിക്, ഷെറീഫ് എന്നീ കര്‍ഷകരേയുമാണ് ആദരിച്ചത്.

വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം.ആബിദ അധ്യക്ഷയായി. പരിപാടിയില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍ കര്‍ഷകരെ ആദരിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ രജീഷ് ഊപ്പാല, ഷീനാ സുദേശന്‍, ടി.മുഹമ്മദ് ബഷീര്‍, കൃഷി ഓഫീസര്‍മാരായ സലീം, ശിവപ്രസാദ്, അസി. കൃഷി ഓഫീസര്‍ കെ.ബിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

പൊന്നാനി നഗരസഭയില്‍ കര്‍ഷക ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭയുടെ കീഴിലുള്ള രണ്ട് കൃഷിഭവനുകളില...    Read More on: http://360malayalam.com/single-post.php?nid=5437
പൊന്നാനി നഗരസഭയില്‍ കര്‍ഷക ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭയുടെ കീഴിലുള്ള രണ്ട് കൃഷിഭവനുകളില...    Read More on: http://360malayalam.com/single-post.php?nid=5437
ചിങ്ങം ഒന്ന്: കര്‍ഷക ദിനാചരണം നഗരസഭയില്‍ സുമുചിതമായി ആചരിച്ചു പൊന്നാനി നഗരസഭയില്‍ കര്‍ഷക ദിനം സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭയുടെ കീഴിലുള്ള രണ്ട് കൃഷിഭവനുകളിലെ പ്രധാന കര്‍ഷകരെ ആദരിച്ചു. പൊന്നാനി, ഈഴുവത്തിരുത്തി എന്നീ കൃഷിഭവനുകളിലെ കീഴിലുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്