പൊന്നാനി നഗരസഭയില്‍ കുടുംബശ്രീ ഓണച്ചന്ത ആരംഭിച്ചു

ഓണ വിപണിയെ ലക്ഷ്യമാക്കി പൊന്നാനി നഗരസഭാ കുടുബശ്രീ ഓണചന്ത ആരംഭിച്ചു. നഗരസഭാ സി.ഡി.എസ് ഒന്നിന്റെ നേതൃത്വത്തില്‍ പൊന്നാനി ബസ് സ്റ്റാന്റ് പരിസരത്താണ് ചന്തയ്ക്ക് തുടക്കമായത്. നഗരസഭ പരിധിയിലെ കുടുംബശ്രീ അംഗങ്ങള്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളും കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിച്ച ഉല്‍പ്പന്നങ്ങളുമാണ് വിപണത്തിനുള്ളത്.

കുടുംബശ്രീ ഓണച്ചന്തയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല അധ്യക്ഷനായ ചടങ്ങില്‍ ആദ്യ വില്‍പന നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍ ഏറ്റുവാങ്ങി. സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ എം. ആബിദ, ഷീന സുദേശന്‍, കൗണ്‍സിലര്‍ ഫര്‍ഹാന്‍ ബിയ്യം, സി.ഡി.എസ് പ്രസിഡന്റ് മിനി, മെമ്പര്‍ സെക്രട്ടറി ജസീല എന്നിവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews #onam

ഓണ വിപണിയെ ലക്ഷ്യമാക്കി പൊന്നാനി നഗരസഭാ കുടുബശ്രീ ഓണചന്ത ആരംഭിച്ചു. നഗരസഭാ സി.ഡി.എസ് ഒന്നിന്റെ നേതൃത്വത്തില്‍ പൊന്നാനി ബസ് സ്റ്റ...    Read More on: http://360malayalam.com/single-post.php?nid=5434
ഓണ വിപണിയെ ലക്ഷ്യമാക്കി പൊന്നാനി നഗരസഭാ കുടുബശ്രീ ഓണചന്ത ആരംഭിച്ചു. നഗരസഭാ സി.ഡി.എസ് ഒന്നിന്റെ നേതൃത്വത്തില്‍ പൊന്നാനി ബസ് സ്റ്റ...    Read More on: http://360malayalam.com/single-post.php?nid=5434
പൊന്നാനി നഗരസഭയില്‍ കുടുംബശ്രീ ഓണച്ചന്ത ആരംഭിച്ചു ഓണ വിപണിയെ ലക്ഷ്യമാക്കി പൊന്നാനി നഗരസഭാ കുടുബശ്രീ ഓണചന്ത ആരംഭിച്ചു. നഗരസഭാ സി.ഡി.എസ് ഒന്നിന്റെ നേതൃത്വത്തില്‍ പൊന്നാനി ബസ് സ്റ്റാന്റ് പരിസരത്താണ് ചന്തയ്ക്ക് തുടക്കമായത്. നഗരസഭ പരിധിയിലെ കുടുംബശ്രീ അംഗങ്ങള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്