കോവിഡ് ചികിത്സകേന്ദ്രത്തിൽ തിരുവാതിര കളി ; നിയമ നടപടിക്ക് ഒരുങ്ങി എസ് ഡി പി ഐ

കോവിഡ് ചികിത്സകേന്ദ്രത്തിൽ തിരുവാതിര കളി ; നിയമ നടപടിക്ക് ഒരുങ്ങി എസ് ഡി പി ഐ

മാറഞ്ചേരി : കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന പൊന്നാനി താലൂക്കിലെ  പഞ്ചായത്താണ് മാറഞ്ചേരി, ഒരുവശത്ത് പെറ്റി അടപ്പിച്ചു പോലീസ് ജനങ്ങളെ കോവിഡ് നിയന്ത്രണങ്ങളാൽ വരിഞ്ഞു കെട്ടുകയും മറുവശത്ത് സർക്കാർ ഓഫീസുകളിൽ പൂക്കളം ഇടുന്നത് ഒഴികെയുള്ള ആഘോഷ പരിപാടികൾ ഒഴിവാക്കണം എന്ന് മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴുമാണ് എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് മാറഞ്ചേരിയിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലെ തിരുവാതിര കളിയുടെ അരങ്ങേറ്റം. വൈകുന്നേരം വരെ തുടരേണ്ട ഒ പി നിർത്തിവച്ചാണ് ഞായറാഴ്ച മെഡിക്കൽ ഓഫീസർ ഡോക്ടർ അരുൺ നാഥ്‌ സോമന്റെ നേതൃത്വത്തിലുള്ള ഡോക്ടർ മാരും മറ്റു ആരോഗ്യ പ്രവർത്തകരും അവരുടെ കുട്ടികളും അടക്കമുള്ളവർ ചേർന്നായിരുന്നു ഓണാഘോഷങ്ങൾ നടത്തിയിരുന്നത്. ഇതിനെതിരെ ഡി എം ഒ, പെരുമ്പടപ്പ് പോലീസ്, ജില്ലാ ദുരന്ത നിവാരണ സേന തുടങ്ങിയവർക്ക് പരാതി നൽകുമെന്ന് എസ് ഡി പി ഐ മാറഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് ഫസൽ സെക്രട്ടറി ശാഹുൽ ഹമീദ് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

#360malayalam #360malayalamlive #latestnews

കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന പൊന്നാനി താലൂക്കിലെ പഞ്ചായത്താണ് മാറഞ്ചേരി, ഒരുവശത്ത് പെറ്റി അടപ്പിച്ചു പോലീ...    Read More on: http://360malayalam.com/single-post.php?nid=5423
കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന പൊന്നാനി താലൂക്കിലെ പഞ്ചായത്താണ് മാറഞ്ചേരി, ഒരുവശത്ത് പെറ്റി അടപ്പിച്ചു പോലീ...    Read More on: http://360malayalam.com/single-post.php?nid=5423
കോവിഡ് ചികിത്സകേന്ദ്രത്തിൽ തിരുവാതിര കളി ; നിയമ നടപടിക്ക് ഒരുങ്ങി എസ് ഡി പി ഐ കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന പൊന്നാനി താലൂക്കിലെ പഞ്ചായത്താണ് മാറഞ്ചേരി, ഒരുവശത്ത് പെറ്റി അടപ്പിച്ചു പോലീസ് ജനങ്ങളെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്