കൈറ്റ് വിക്ടേഴ്സ് ഓണ്‍ലൈന്‍ ക്ലാസ്: തിങ്കള്‍ മുതല്‍ ഫസ്റ്റ്‌ബെല്ലില്‍ പുതിയ സമയക്രമം

കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് വൺ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം നാളെ (ഞായർ) പൂർണമാകും. ഇന്ന് ഒന്നുമുതൽ പത്തുവരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രത്യേകമായി സംപ്രേഷണം ചെയ്യും. ഞായറാഴ്ച ഭാഷാവിഷയങ്ങളും ഒരു കുട്ടിക്ക് പരമാവധി ഒരു ക്ലാസ് എന്നതരത്തിൽ സംപ്രേഷണം ചെയ്യും.

തിങ്കളാഴ്ച ആരംഭിക്കുന്ന ആറുമുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഒരു പിരിയഡ് അധികം ഉണ്ടാവും. ഈ ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ 10 വരെ പത്താം ക്ലാസും (നാലുക്ലാസുകൾ) 10 മണിക്ക് ഒന്നാംക്ലാസും 10.30ന് പ്രീപ്രൈമറി ക്ലാസുകളും ആയിരിക്കും. 11 മണി മുതൽ ഒരുമണിവരെ യഥാക്രമം രണ്ടുമുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ (ഓരോ ക്ലാസ് വീതം) സംപ്രേഷണം ചെയ്യും. ആറ്, ഏഴ്, എട്ട്, ഒൻപത് ക്ലാസുകൾ ഉച്ചയ്ക്ക് 1, 2, 3, 4 മണിക്ക് യഥാക്രമം സംപ്രേഷണം ചെയ്യും. ഭാഷാവിഷയങ്ങളുടെ സംപ്രേഷണം 5.30ന് ശേഷമായിരിക്കും.

19 മുതൽ 23 വരെ ക്ലാസുകൾക്ക് അവധിയായിരിക്കും. പ്ലസ് വൺ പരീക്ഷയ്ക്കുമുമ്പ് കുട്ടികൾക്ക് സംശയനിവാരണത്തിനുള്ള ലൈവ് ഫോൺഇൻ പരിപാടികൾ സംപ്രേഷണം ചെയ്യും. പിന്നീട് പ്ലസ് വൺ പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്ലസ്ടു ക്ലാസുകൾ പുനരാരംഭിക്കുക.

#360malayalam #360malayalamlive #latestnews #education

കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് വൺ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം നാളെ (ഞായർ) പൂർണമാകും. ഇന്ന് ഒന്...    Read More on: http://360malayalam.com/single-post.php?nid=5399
കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് വൺ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം നാളെ (ഞായർ) പൂർണമാകും. ഇന്ന് ഒന്...    Read More on: http://360malayalam.com/single-post.php?nid=5399
കൈറ്റ് വിക്ടേഴ്സ് ഓണ്‍ലൈന്‍ ക്ലാസ്: തിങ്കള്‍ മുതല്‍ ഫസ്റ്റ്‌ബെല്ലില്‍ പുതിയ സമയക്രമം കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് വൺ റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം നാളെ (ഞായർ) പൂർണമാകും. ഇന്ന് ഒന്നുമുതൽ പത്തുവരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ പ്രത്യേകമായി സംപ്രേഷണം ചെയ്യും. ഞായറാഴ്ച ഭാഷാവിഷയങ്ങളും ഒരു കുട്ടിക്ക് പരമാവധി ഒരു ക്ലാസ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്