ഇ-സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

പൊന്നാനി നഗരസഭയില്‍ ഇ-സേവാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഒന്നിന്റെ കീഴിലുള്ള തുളസി അയല്‍കൂട്ടമാണ് ഇ-സേവാ കേന്ദ്രം ആരംഭിച്ചത്. പൊന്നാനി മിനി സിവില്‍ സ്റ്റേഷനില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. സ്ത്രീകളെ സംരംഭക രംഗത്തേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രം തുറന്നത്. കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല അധ്യക്ഷനായി. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ സീനത്ത്, ബീവി, സി.ഡി.എസ് പ്രസിഡന്റ് മിനി സി.കെ, ജോയിന്റ് ആര്‍.ടി.ഒ സുബൈര്‍, മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ മാത്യു ലിജിയന്‍, സംരംഭകരായ രശ്മി, ആയിഷാബി തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #ponnani

പൊന്നാനി നഗരസഭയില്‍ ഇ-സേവാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഒന്നിന്റെ കീഴിലുള്ള തുളസി അയല്‍കൂട്ട...    Read More on: http://360malayalam.com/single-post.php?nid=5394
പൊന്നാനി നഗരസഭയില്‍ ഇ-സേവാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഒന്നിന്റെ കീഴിലുള്ള തുളസി അയല്‍കൂട്ട...    Read More on: http://360malayalam.com/single-post.php?nid=5394
ഇ-സേവാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു പൊന്നാനി നഗരസഭയില്‍ ഇ-സേവാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് ഒന്നിന്റെ കീഴിലുള്ള തുളസി അയല്‍കൂട്ടമാണ് ഇ-സേവാ കേന്ദ്രം ആരംഭിച്ചത്. പൊന്നാനി മിനി സിവില്‍ സ്റ്റേഷനില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാണ് കേന്ദ്രം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്