നഗരസഭയുടെ രണ്ടാമത് സഞ്ചരിക്കുന്ന കോവിഡ് ടെസ്റ്റ് യൂണിറ്റ് പ്രയാണം ആരംഭിച്ചു

സഞ്ചരിക്കുന്ന രണ്ടാമത് കോവിഡ് ടെസ്റ്റ് യൂണിറ്റിന് പൊന്നാനി നഗരസഭയിൽ തുടക്കമായി. സി.എസ്.ആർ ഫണ്ട് മുഖേനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചന്തപ്പടി ബ്രാഞ്ചാണ് കോവിഡ് ടെസ്റ്റിന് വാഹനം നൽകിയത്. നഗരസഭയിലെ വിവിധ വാർഡുകളിലും പൊതുകേന്ദ്രങ്ങളിലും സഞ്ചരിച്ച് ആൻ്റിജെൻ ടെസ്റ്റുകൾ നടത്തുന്നതാണ് സഞ്ചരിക്കുന്ന ടെസ്റ്റ് യൂണിറ്റ്. താലൂക്ക് ആശുപത്രി, പോലീസ്, ട്രോമാകെയർ വളണ്ടിയർമാർ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് നഗരസഭ സഞ്ചരിക്കുന്ന ടെസ്റ്റിംഗ് യൂണിറ്റ് നിരത്തിലിറക്കിയത്. ആദ്യ ദിവസം വാഹനം പന്ത്രണ്ടാം വാർഡിൽ 180 പേർക്ക് പരിശോധന നടത്തി. ഇതിൽ ഒരാൾക്ക് പോസിറ്റീവായി. രണ്ടാം യൂണിറ്റ് ഒന്നാം വാർഡിലും പരിശോധന നടത്തി. 


പുതിയ വാഹനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ഷീന സുദേശൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ, എസ്.ബി.ഐ ബ്രാഞ്ച് മാനേജർ ഉനീഷ് തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews #covid

സഞ്ചരിക്കുന്ന രണ്ടാമത് കോവിഡ് ടെസ്റ്റ് യൂണിറ്റിന് പൊന്നാനി നഗരസഭയിൽ തുടക്കമായി. സി.എസ്.ആർ ഫണ്ട് മുഖേനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്...    Read More on: http://360malayalam.com/single-post.php?nid=5390
സഞ്ചരിക്കുന്ന രണ്ടാമത് കോവിഡ് ടെസ്റ്റ് യൂണിറ്റിന് പൊന്നാനി നഗരസഭയിൽ തുടക്കമായി. സി.എസ്.ആർ ഫണ്ട് മുഖേനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്...    Read More on: http://360malayalam.com/single-post.php?nid=5390
നഗരസഭയുടെ രണ്ടാമത് സഞ്ചരിക്കുന്ന കോവിഡ് ടെസ്റ്റ് യൂണിറ്റ് പ്രയാണം ആരംഭിച്ചു സഞ്ചരിക്കുന്ന രണ്ടാമത് കോവിഡ് ടെസ്റ്റ് യൂണിറ്റിന് പൊന്നാനി നഗരസഭയിൽ തുടക്കമായി. സി.എസ്.ആർ ഫണ്ട് മുഖേനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചന്തപ്പടി ബ്രാഞ്ചാണ് കോവിഡ് ടെസ്റ്റിന് വാഹനം നൽകിയത്. നഗരസഭയിലെ വിവിധ വാർഡുകളിലും പൊതുകേന്ദ്രങ്ങളിലും സഞ്ചരിച്ച് ആൻ്റിജെൻ ടെസ്റ്റുകൾ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്