ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡ്

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2021ലെ എസ്.എസ്.എൽ.സി/ പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ വാങ്ങി പാസ്സായ കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥി/വിദ്യാർഥിനികളിൽ നിന്നും ഉയർന്ന മാർക്ക് വാങ്ങിയവർക്ക് 5000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. (മാനസിക വെല്ലുവിളി നേരിടുന്നവർക്ക് ഗ്രേഡ് നിബന്ധനയില്ല, പാസ്സായിരിക്കണം). 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവർക്കും അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി/ പ്ലസ് ടു പാസ്സായവർക്കും അപേക്ഷിക്കാം. അപേക്ഷകൾ kshpwcb5@gmail.com എന്ന ഇ-മെയിലിലേക്ക് സിംഗിൾ പി.ഡി.എഫ് ഫോർമാറ്റിൽ അയയ്ക്കണം. അപേക്ഷകന്റെ/ അപേക്ഷകയുടെ പേര് സബ്ജക്ട് ആയി വയ്ക്കണം. അപേക്ഷയുടെ അസൽ കൈവശം സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കുകയും വേണം. അപേക്ഷ തപാലിൽ അയയ്‌ക്കേണ്ടതില്ല. സെപ്റ്റംബർ 15നകം സമർപ്പിക്കണം. അപേക്ഷാ ഫോം www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 7153, 7156.

#360malayalam #360malayalamlive #latestnews

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2021ലെ എസ്.എസ്.എൽ.സി/ പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്ര...    Read More on: http://360malayalam.com/single-post.php?nid=5381
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2021ലെ എസ്.എസ്.എൽ.സി/ പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്ര...    Read More on: http://360malayalam.com/single-post.php?nid=5381
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡ് കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 2021ലെ എസ്.എസ്.എൽ.സി/ പ്ലസ്ടു (കേരള, സി.ബി.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ബി ഗ്രേഡോ അതിനു മുകളിലോ വാങ്ങി പാസ്സായ കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർഥി/വിദ്യാർഥിനികളിൽ നിന്നും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്