ഒറ്റ മിസ്ഡ് കോളില്‍ ഇനിമുതൽ എല്‍പിജി കണക്ഷന്‍

പുതിയ എല്‍പിജി കണക്ഷന്‍ ലഭിക്കാന്‍  8454955555 എന്ന നമ്പറിലേയ്ക്ക് ഇന്ത്യയില്‍ എവിടെ നിന്നും ഇനി ഒറ്റ മിസ്ഡ് കോള്‍ മതി. പുതിയ സംവിധാനം ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷൻ ചെയര്‍മാന്‍ എസ് എം വൈദ്യ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ഉപയോക്താക്കള്‍ക്കും മിസ്ഡ് കോള്‍ വഴി പുതിയ കണക്ഷന്‍ ബുക്ക് ചെയ്യാം. ഇന്ത്യയിലെവിടെയുമുള്ള ഡൊമസ്റ്റിക് ഉപയോക്താക്കള്‍ക്ക് മിസ്ഡ് കോള്‍ സൗജന്യം ഉപയോഗിക്കാം. ഇത്തരത്തിലുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തുന്ന ഏക എണ്ണ വിപണന കമ്പനിയാണ് ഇന്ത്യന്‍ ഓയില്‍.

നിലവിലുളള ഉപഭോക്താക്കള്‍ക്കും മിസ്ഡ് കോള്‍ വഴി പുതിയ കണക്ഷന്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ഐഒസി പ്രതിജ്ഞാബദ്ധമാണെന്ന് സംവിധാനം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയര്‍മാന്‍ എസ് എം വൈദ്യ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും പുതിയ സൗകര്യങ്ങള്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ 2021 ജനുവരിയില്‍ റീഫില്‍ ബുക്കിങ്ങിന് മിസ്ഡ് കോള്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

#360malayalam #360malayalamlive #latestnews

പുതിയ എല്‍പിജി കണക്ഷന്‍ ലഭിക്കാന്‍ 8454955555 എന്ന നമ്പറിലേയ്ക്ക് ഇന്ത്യയില്‍ എവിടെ നിന്നും ഇനി ഒറ്റ മിസ്ഡ് കോള്‍ മതി. പുതിയ സംവിധാനം ഇ...    Read More on: http://360malayalam.com/single-post.php?nid=5358
പുതിയ എല്‍പിജി കണക്ഷന്‍ ലഭിക്കാന്‍ 8454955555 എന്ന നമ്പറിലേയ്ക്ക് ഇന്ത്യയില്‍ എവിടെ നിന്നും ഇനി ഒറ്റ മിസ്ഡ് കോള്‍ മതി. പുതിയ സംവിധാനം ഇ...    Read More on: http://360malayalam.com/single-post.php?nid=5358
ഒറ്റ മിസ്ഡ് കോളില്‍ ഇനിമുതൽ എല്‍പിജി കണക്ഷന്‍ പുതിയ എല്‍പിജി കണക്ഷന്‍ ലഭിക്കാന്‍ 8454955555 എന്ന നമ്പറിലേയ്ക്ക് ഇന്ത്യയില്‍ എവിടെ നിന്നും ഇനി ഒറ്റ മിസ്ഡ് കോള്‍ മതി. പുതിയ സംവിധാനം ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷൻ ചെയര്‍മാന്‍ എസ് എം വൈദ്യ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള ഉപയോക്താക്കള്‍ക്കും മിസ്ഡ് കോള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്