24 മണിക്കൂറിനിടെ രാജ്യത്ത് 35,499 പേര്‍ക്ക് കോവിഡ്, 447 മരണം

 ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,499 പേര്‍ക്ക് കോവിഡ് ബാധിച്ചു. 39,686 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.40 ശതമാനമായി ഉയര്‍ന്നു.

വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4.02 ലക്ഷമായി കുറഞ്ഞു. കേരളത്തിലെ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ സംസ്ഥാനത്ത് 18,607 പേര്‍ക്കാണ് വൈറസ് പിടിപെട്ടത്.

447 മരണവും കോവിഡ് മൂലം രാജ്യത്ത് സംഭവിച്ചു. മഹാമാരിയില്‍ ഇതുവരെ ജീവന്‍ നഷ്ടമായവരുടെ സംഖ്യ 4.28 ലക്ഷമായി.

മഹാരാഷ്ട്രയിലും കേരളത്തിലുമാണ് നൂറില്‍ പരം മരണങ്ങള്‍ പ്രതിദിന ശരാശരിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് ഇളവുകള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

ഇതുവരെ 52.40 കോടി വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ നല്‍കിയ വാക്സിനുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 16.11 ലക്ഷം വാക്സിനുകള്‍ മാത്രമാണ് വിതരണം ചെയ്തത്.

#360malayalam #360malayalamlive #latestnews #covid

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,499 പേര്‍ക്ക് കോവിഡ് ബാധിച്ചു. 39,686 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്...    Read More on: http://360malayalam.com/single-post.php?nid=5342
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,499 പേര്‍ക്ക് കോവിഡ് ബാധിച്ചു. 39,686 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്...    Read More on: http://360malayalam.com/single-post.php?nid=5342
24 മണിക്കൂറിനിടെ രാജ്യത്ത് 35,499 പേര്‍ക്ക് കോവിഡ്, 447 മരണം ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 35,499 പേര്‍ക്ക് കോവിഡ് ബാധിച്ചു. 39,686 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്