വ്യാപാരികള്‍ക്ക് വാക്‌സിനേഷനുമായി പൊന്നാനി നഗരസഭ

പൊന്നാനി നഗരസഭാ പരിധിയിലെ വ്യാപാരികള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നഗരസഭയുടെ നേതൃത്വത്തില്‍  ആഗസ്റ്റ് ഒന്‍പതിന് അക്ബര്‍ ഓഡിറ്റോറിയം, ശാദി മഹല്‍ എന്നീ രണ്ട് കേന്ദ്രങ്ങളിലായാണ് ക്യാമ്പ്. ഈഴുവത്തിരുത്തി മേഖലയിലുള്ള വ്യാപാരികള്‍ക്ക് അക്ബര്‍ ഓഡിറ്റോറിയത്തിലും പൊന്നാനി മേഖലയിലുള്ളവര്‍ക്ക് ശാദി മഹല്‍ ഓഡിറ്റോറിയത്തിലുമാണ് വാക്‌സിന്‍ നല്‍കുക.  ബാര്‍ബര്‍മാര്‍/ ബ്യൂട്ടീഷന്‍മാര്‍, റേഷന്‍ഡീലര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍, ലോട്ടറി കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് അന്നേദിവസം എം.ഐ ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് പ്രത്യേക ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.
ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി നഗരസഭയില്‍ വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷനായി. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷീനാ സുദേശന്‍, വ്യാപാരി സംഘടനാ പ്രതിനിധികളായ യു.കെ അബൂബക്കര്‍, സെന്‍സിലാല്‍ ഊപ്പാല, എ.കുഞ്ഞിമുഹമ്മദ്, വിശാല്‍, എം.മുഹമ്മദ്, അബ്ദുള്‍ ഗഫൂര്‍ അല്‍ഷാമ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #covid

പൊന്നാനി നഗരസഭാ പരിധിയിലെ വ്യാപാരികള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒന...    Read More on: http://360malayalam.com/single-post.php?nid=5325
പൊന്നാനി നഗരസഭാ പരിധിയിലെ വ്യാപാരികള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒന...    Read More on: http://360malayalam.com/single-post.php?nid=5325
വ്യാപാരികള്‍ക്ക് വാക്‌സിനേഷനുമായി പൊന്നാനി നഗരസഭ പൊന്നാനി നഗരസഭാ പരിധിയിലെ വ്യാപാരികള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് ഒന്‍പതിന് അക്ബര്‍ ഓഡിറ്റോറിയം, ശാദി മഹല്‍ എന്നീ രണ്ട് കേന്ദ്രങ്ങളിലായാണ് ക്യാമ്പ്. ഈഴുവത്തിരുത്തി മേഖലയിലുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്