ലോക്ക് ഡൗൺ ഇളവുകൾക്ക് പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ടി പി ആര്‍ മാത്രമല്ല ഇനി മനദണ്ഡമാക്കുകയെന്നും ആയിരം പേരില്‍ എത്ര പേര്‍ക്ക് രോഗം ബാധിച്ചെന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആയിരം പേരില്‍ പത്ത് പേര്‍ക്ക് രോഗം ബാധിച്ചാല്‍ അവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. നിലവിൽ മൊത്തം ടെസ്റ്റുകൾ നടത്തിയതിൽ എത്ര പേർക്ക് രോഗം വരുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ടി.പി. ആർ കണക്കാക്കിയിരുന്നത്. സംസ്ഥാനത്ത് കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് മണിവരെ തുറന്ന് പ്രവര്‍ത്തിക്കും. ആഴ്ചയില്‍ ആറ് ദിവസം (ഞായര്‍ ഒഴികെ) കടകള്‍ തുറക്കാമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.


ആള്‍ക്കൂട്ടം നിയന്ത്രിക്കും. കടകളില്‍ എത്തുന്നവരും കടകളിലുള്ളവരും ഒരു ഡോസ് എങ്കിലും വാക്‌സിനെടുത്തവരായിരിക്കുന്നത് നന്നാകും. സ്വാതന്ത്ര്യദിനവും അവിട്ടവും ഞായറാഴ്ച ആയതിനാല്‍ ആ ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.

 

20 പേര്‍ക്ക്, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കാം. ആരാധനാലയങ്ങളുടെ വിസ്തീര്‍ണം അനുസരിച്ച് 40 പേരെ വരെ പ്രാര്‍ഥനക്ക് പങ്കെടുപ്പിക്കാം. മൂന്നാം തരംഗം മുന്നില്‍കണ്ട് വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കും. കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കും. 60ന് മുകളിലുള്ളവര്‍ക്ക് സമയബന്ധിതമായി വാക്‌സിന്‍ നല്‍കുവാനുള്ള നടപടികൾ കൈകൊള്ളുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു.

#360malayalam #360malayalamlive #latestnews

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ടി പി ആര്‍ മാത്രമല്ല ഇനി മാനദണ്ഡമാക്കുകയെന്നും ആയിരം പേരില്‍ എത്ര പേര്‍ക്ക് രോഗം ബാധിച്ചെന്ന് ...    Read More on: http://360malayalam.com/single-post.php?nid=5299
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ടി പി ആര്‍ മാത്രമല്ല ഇനി മാനദണ്ഡമാക്കുകയെന്നും ആയിരം പേരില്‍ എത്ര പേര്‍ക്ക് രോഗം ബാധിച്ചെന്ന് ...    Read More on: http://360malayalam.com/single-post.php?nid=5299
ലോക്ക് ഡൗൺ ഇളവുകൾക്ക് പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ടി പി ആര്‍ മാത്രമല്ല ഇനി മാനദണ്ഡമാക്കുകയെന്നും ആയിരം പേരില്‍ എത്ര പേര്‍ക്ക് രോഗം ബാധിച്ചെന്ന് പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആയിരം പേരില്‍ പത്ത് പേര്‍ക്ക് രോഗം ബാധിച്ചാല്‍ അവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. നിലവിൽ മൊത്തം ടെസ്റ്റുകൾ നടത്തിയതിൽ എത്ര പേർക്ക് രോഗം വരുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ടി.പി. ആർ കണക്കാക്കിയിരുന്നത്. സംസ്ഥാനത്ത് കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് മണിവരെ തുറന്ന് പ്രവര്‍ത്തിക്കും. ആഴ്ചയില്‍ ആറ് ദിവസം (ഞായര്‍ ഒഴികെ) കടകള്‍ തുറക്കാമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ആള്‍ക്കൂട്ടം നിയന്ത്രിക്കും. കടകളില്‍ എത്തുന്നവരും കടകളിലുള്ളവരും ഒരു ഡോസ് എങ്കിലും വാക്‌സിനെടുത്തവരായിരിക്കുന്നത് നന്നാകും. സ്വാതന്ത്ര്യദിനവും അവിട്ടവും ഞായറാഴ്ച ആയതിനാല്‍ ആ ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല. 20 പേര്‍ക്ക്, വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കാം. ആരാധനാലയങ്ങളുടെ വിസ്തീര്‍ണം അനുസരിച്ച് 40 പേരെ വരെ പ്രാര്‍ഥനക്ക് പങ്കെടുപ്പിക്കാം. മൂന്നാം തരംഗം മുന്നില്‍കണ്ട് വാക്‌സിനേഷന്‍ നടപടികള്‍ വേഗത്തിലാക്കും. കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കും. 60ന് മുകളിലുള്ളവര്‍ക്ക് സമയബന്ധിതമായി വാക്‌സിന്‍ നല്‍കുവാനുള്ള നടപടികൾ കൈകൊള്ളുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്