പെരുമ്പടപ്പ് സ്റ്റേഷനില്‍ 8പോലീസ്കാര്‍ക്ക് കോവിഡ്: ഇവരുമായി സമ്പർക്കത്തിലുള്ള പൊലീസുകാരോട് ഡ്യൂട്ടിക്കെത്താൻ നിർദ്ദേശം; പ്രതിഷേധം

പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇവരോടൊപ്പം ജോലിചെയ്ത് പ്രാഥമിക സമ്പർക്കത്തിലുള്ള പൊലീസുകാരോട് ഡ്യൂട്ടിക്കെത്താൻ നിർദ്ദേശം

സംഭവത്തില്‍ പോലീസുകാര്‍ക്കുള്ളിലും നാട്ടുകാന്‍ക്കിടയിലും പ്രതിഷേധം

പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിട്ടും, ഇവരോടൊപ്പം ജോലി ചെയ്തിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥരോട് ഇന്ന് മുതൽ വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിക്കാൻ അധികൃതരുടെ നിർദ്ദേശം.

കോവിഡ് ബാധിച്ചവരുമായി പ്രാഥമിക സമ്പർക്കമുണ്ടായ എട്ട് പൊലീസുകാരോടാണ് ജോലിക്കെത്താൻ നിർദ്ദേശമുള്ളത്. സ്റ്റേഷൻ പ്രവർത്തനം സുഗമമായി നടക്കുന്നതിന് വേണ്ടിയാണ് ഇവരോട് ജോലിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടതെന്നാണ് വിശദീകരണം.

പ്രാഥമിക സമ്പർക്കത്തിലുള്ള എസ്.ഐ.ഉൾപ്പെടെയുള്ളവരുടെ ആന്റി ജെൻ പരിശോധന നെഗറ്റീവായതിനെത്തുടർന്നാണ് ഇവരോട് ജോലിക്കെത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്.

കോവിഡ് സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പർക്കമുണ്ടായവർ ഉടൻ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നിരിക്കെയാണ് പെരുമ്പടപ്പ് പൊലീസ് സ്‌റ്റേഷനിൽ ഇതിന് വിരുദ്ധമായ നടപടി.

നേരത്തെ പൊന്നാനി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സി.ഐയും, എസ്.ഐയും ഉൾപ്പെടെ എല്ലാ പൊലീസുകാരും ക്വാറന്റീനിലായിരുന്നു.

സമാന സാഹചര്യത്തിലാണ് പെരുമ്പടപ്പ് സ്റ്റേഷനിൽ പ്രാഥമിക സമ്പർക്കത്തിലുള്ളവരോട് ജോലിക്കെത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്.

രോഗം സ്ഥഥിരീകരിക്കപ്പെട്ടവര്‍ ഒരുമിച്ച് ജോലി ചെയ്ത ഇടം എന്നനിലിയില്‍ ആവശ്യമായ അണുനശീകരണ പ്രവര്‍ത്തിയും നടത്തിയിട്ടില്ലെന്ന പരാതിയുണ്ട്.

പൊതു സമൂഹവുമായി ഏറ്റവും അടുത്തിടപഴകുന്ന വിഭാഗമെന്ന നിലയിൽ പ്രവർത്തിക്കുന്ന പൊലീസ് സേനയുടെ ഈ നിർദ്ദേശത്തിനെതിരെ പോലീസുകാര്‍ക്കുള്ളില്‍ തന്നെ ശക്തമായ അതൃപ്തിയും ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധവും ശക്തമാണ്. ശക്തമാവുകയാണ്.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിട്ടും, ഇവരോടൊപ്പം ജോലി ചെയ്തിരുന്ന മറ്റ് ...    Read More on: http://360malayalam.com/single-post.php?nid=528
പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിട്ടും, ഇവരോടൊപ്പം ജോലി ചെയ്തിരുന്ന മറ്റ് ...    Read More on: http://360malayalam.com/single-post.php?nid=528
പെരുമ്പടപ്പ് സ്റ്റേഷനില്‍ 8പോലീസ്കാര്‍ക്ക് കോവിഡ്: ഇവരുമായി സമ്പർക്കത്തിലുള്ള പൊലീസുകാരോട് ഡ്യൂട്ടിക്കെത്താൻ നിർദ്ദേശം; പ്രതിഷേധം പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലെ എട്ട് പൊലീസുകാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിട്ടും, ഇവരോടൊപ്പം ജോലി ചെയ്തിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥരോട് ഇന്ന് മുതൽ വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിക്കാൻ...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്