ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു

കോവിഡ് 19 വ്യാപനം മൂലം  ഇന്ത്യയില്‍ പ്രധാനപ്പെട്ട പല പരീക്ഷാബോര്‍ഡുകളും പരീക്ഷകള്‍ റദ്ദ് ചെയ്തുവെങ്കിലും കേരളത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി രണ്ടാം വര്‍ഷ  പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഇന്ന് ഫലം പ്രഖ്യാപിച്ചു.  ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിനുയോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കായി  2021 ആഗസ്റ്റ് 11 മുതല്‍ SAY/Improvement  പരീക്ഷയും നടത്തുന്നതാണ്.

2021 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ററി പരീക്ഷയില്‍ 87.94 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തെ വിജയ ശതമാനം 85.13 ആയിരുന്നു. ആകെ 2035 സ്കൂളുകളിലായി  സ്കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ നിന്ന് 3,73,788   ( മൂന്ന് ലക്ഷത്തി എഴുപത്തി മുവായിരത്തി എഴുനൂറ്റി എണ്‍പത്തിയെട്ട്) പേര്‍ പരീക്ഷ എഴുതിയതില്‍ 3,28,702 ( മൂന്ന് ലക്ഷത്തി ഇരുപത്തി എണ്ണായിരത്തി എഴുന്നൂറ്റി രണ്ട്) പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 

ഓപ്പണ്‍ സ്കൂള്‍

പരീക്ഷ എഴുതിയവരുടെ എണ്ണം     47,721

ഉപരിപഠനത്തിന്  യോഗ്യത നേടിയവര്‍    25,292

വിജയശതമാനം 2021 ൽ                                   53.00

വിജയശതമാനം 2020 ൽ                                          43.64


റഗുലര്‍ സ്കൂള്‍ ഗോയിംഗ്  (കോമ്പിനേഷന്‍ അടിസ്ഥാനത്തില്‍)


സയന്‍സ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,76,717

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,59,958

വിജയശതമാനം 90.52


ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ പരീക്ഷ എഴുതിയവരുടെ എണ്ണം 79,338

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍         63,814                               

വിജയശതമാനം 80.43


കോമേഴ്സ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,17,733

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,04,930                               

വിജയശതമാനം 89.13


ടെക്നിക്കല്‍ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,198

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,011                              

വിജയശതമാനം 84.39


ആര്‍ട്ട് (കലാമണ്ഡലം) വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 75

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 67                             

വിജയശതമാനം 89.33


റഗുലര്‍ സ്കൂള്‍ ഗോയിംഗ്  (സ്കൂള്‍ വിഭാഗമനുസരിച്ച്)


സര്‍ക്കാര്‍ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,58,380       

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,34,655                              

വിജയശതമാനം 85.02


എയ്ഡഡ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,91,843             

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,73,361                              

വിജയശതമാനം 90.37


അണ്‍  എയ്ഡഡ് വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം    23,358                

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 20,479                              

വിജയശതമാനം 87.67


സ്പെഷ്യല്‍ സ്കൂൾ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം     207                     

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 207                            

വിജയശതമാനം  100.00


ടെക്നിക്കല്‍ വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 1,198

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 1,011                              

വിജയശതമാനം 84.39


ആര്‍ട്ട് (കലാമണ്ഡലം) വിഭാഗത്തിൽ പരീക്ഷ എഴുതി യവരുടെ എണ്ണം 75

ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 67                             

വിജയശതമാനം 89.33


റിസള്‍ട്ട് -  മാര്‍ച്ച്   2021


1) വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം  (91.11%)


2) വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ട    (82.53%)


3) നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളുടെ എണ്ണം 136   (114)

      സര്‍ക്കാര്‍  സ്കൂളുകള്‍ 11   (7)

      എയ്ഡഡ്  സ്കൂളുകള്‍ 36  (36)

      അണ്‍ എയ്ഡഡ്  സ്കൂളുകള്‍ 79  (62)

    സ്പെഷ്യല്‍ സ്കൂളുകള്‍ 10   (9)


4) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറം (57,629 പേര്‍)


5) ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല വയനാട് (9,465 പേര്‍)


6) മുഴുവന്‍ വിഷയങ്ങള്‍ക്കും A+  ലഭിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം   48,383  (മുന്‍വര്‍ഷം 18,510) 


7) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ   A+ ഗ്രേഡിനര്‍ഹരാക്കിയ ജില്ല മലപ്പുറം (6,707പേര്‍ )


8) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സ്കൂള്‍ സെന്‍റ് മേരിസ് എച്ച്.എസ്.എസ് പട്ടം, തിരുവനന്തപുരം (841 പേര്‍)


9) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ   സര്‍ക്കാര്‍ സ്കൂള്‍  രാജാസ് ജി.എച്ച്.എസ്.എസ് കോട്ടക്കല്‍, മലപ്പുറം (705) പേര്‍ 


10) ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ എയ്ഡഡ് സ്കൂള്‍    സെന്‍റ് മേരിസ് എച്ച്.എസ്.എസ് പട്ടം, തിരുവനന്തപുരം      (841 പേര്‍)


വ്യക്തിഗതമായ പരീക്ഷാഫലം വൈകുന്നേരം 4 മണി മുതല്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശി ച്ചിട്ടുള്ള വെബ്സൈറ്റുകളില്‍ ലഭ്യമാകുന്നതാണ്.


പ്രധാന തീയതികള്‍


പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 31/07/2021


സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 31/07/2021


സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷ ആഗസ്റ്റ് 11 മുതല്‍  


ഹയര്‍സെക്കന്‍ററി പ്രായോഗീക പരീക്ഷ 2021 ആഗസ്റ്റ് 5, 6  തീയതികളില്‍

#360malayalam #360malayalamlive #latestnews #examresult

കോവിഡ് 19 വ്യാപനം മൂലം ഇന്ത്യയില്‍ പ്രധാനപ്പെട്ട പല പരീക്ഷാബോര്‍ഡുകളും പരീക്ഷകള്‍ റദ്ദ് ചെയ്തുവെങ്കിലും കേരളത്തില്‍ പൊതുവിദ്യ...    Read More on: http://360malayalam.com/single-post.php?nid=5235
കോവിഡ് 19 വ്യാപനം മൂലം ഇന്ത്യയില്‍ പ്രധാനപ്പെട്ട പല പരീക്ഷാബോര്‍ഡുകളും പരീക്ഷകള്‍ റദ്ദ് ചെയ്തുവെങ്കിലും കേരളത്തില്‍ പൊതുവിദ്യ...    Read More on: http://360malayalam.com/single-post.php?nid=5235
ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു കോവിഡ് 19 വ്യാപനം മൂലം ഇന്ത്യയില്‍ പ്രധാനപ്പെട്ട പല പരീക്ഷാബോര്‍ഡുകളും പരീക്ഷകള്‍ റദ്ദ് ചെയ്തുവെങ്കിലും കേരളത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഇന്ന് ഫലം പ്രഖ്യാപിച്ചു. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിനുയോഗ്യത തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്