ഐ.എച്ച്.ആര്‍.ഡി പ്ലസ്‌വണ്‍ പ്രവേശനം

വാഴക്കാട്,  വട്ടംകുളം, പെരിന്തല്‍മണ്ണ ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss മുഖേന ഓണ്‍ലൈനായോ താത്പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശനത്തിനുള്ള  അപേക്ഷകള്‍ ബന്ധപ്പെട്ട      സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 12. ഓണ്‍ലൈനായി  അപേക്ഷിക്കുന്നവര്‍  അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം.  ഈ  അപേക്ഷയും അനുബന്ധ രേഖകളും 100 രൂപ    രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) ഓഗസ്റ്റ് 17ന് വൈകീട്ട് മൂന്നിനകം ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. സി.ബി.എസ്.സി വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് തീയതിയ്ക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരം നല്‍കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആര്‍.ഡിയുടെ ihrd.ac.in ലും  ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍  ihrd.itd@gmail.com. വാഴക്കാട്  (0483-2725215, 8547005009), വട്ടംകുളം (0494-2681498, 8547005012),  പെരിന്തല്‍മണ്ണ (04933-225086, 8547021210).  

#360malayalam #360malayalamlive #latestnews #ihrd

വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് ...    Read More on: http://360malayalam.com/single-post.php?nid=5234
വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് ...    Read More on: http://360malayalam.com/single-post.php?nid=5234
ഐ.എച്ച്.ആര്‍.ഡി പ്ലസ്‌വണ്‍ പ്രവേശനം വാഴക്കാട്, വട്ടംകുളം, പെരിന്തല്‍മണ്ണ ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss മുഖേന ഓണ്‍ലൈനായോ താത്പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ടോ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്